Tuesday, April 30, 2024 4:30 pm

ആടുകളെ അജ്ഞാത ജീവി കൊല്ലുന്നു ; കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വ്യത്യസ്ത സമര നീക്കവുമായി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വ്യത്യസ്ത സമര നീക്കവുമായി കര്‍ഷകര്‍. വീട്ടിലെ ആടുകളെ അജ്ഞാത ജീവി കൊല്ലുന്നുവെന്നും ഇതിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരത്തിന് മുന്നിട്ടിറങ്ങിയത്. കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വലയില്‍ കുരുങ്ങികിടന്നാണ് ഇവര്‍ പ്രതിക്ഷേധം രേഖപ്പെടുത്തിയത്.

2 മാസത്തിനിടെ 20 തിലധികം ആടുകളാണ് അജ്ഞാത ജീവിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പൂത്തൃക്ക, ഐക്കരനാട് എന്നീ പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. ചെവി മുറിച്ച്‌ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി രക്തം ഊറ്റി കുടിക്കുന്ന ജീവിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. രാത്രിയിലാണ് അജ്ഞാത ജീവിയെത്തുന്നത്. ഇതോടെ 2 പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഇപ്പോള്‍ രാത്രിയില്‍ ഭീതിയിലാണ് കഴിയുന്നത്.

പലതവണ നാട്ടുകാര്‍ ഇടപെടലാവശ്യപ്പെട്ട് പോലീസ് വനം മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതോടെയാണ് വലയില്‍ കുരുങ്ങി പ്രതിക്ഷേധം രേഖപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. അതേസമയം സംഭവത്തെകുറിച്ച്‌ അന്വേഷിച്ചുവരുകയാണെന്നാണ് പോലീസ് വനം ഉദ്യോഗസ്ഥരുടെ വിശദീകരണം.

ജീവിയെ പിടികൂടാന്‍ പ്രദേശത്ത് വനം വകുപ്പ് ഇടപെട്ട് കൂടുകള്‍ സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപെടുന്നുണ്ട് ഇതോടോപ്പം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്. ഇല്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാലപ്പുഴ മുക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

0
കോന്നി: മലയാലപ്പുഴ മുക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു....

തിരുവനന്തപുരത്തും ആറ്റിങ്ങലിലും എൽഡിഎഫ് ജയിക്കും,പന്ന്യന് 40000 വോട്ടുകളുടെ ഭൂരിപക്ഷം : വി ശിവൻകുട്ടി

0
തിരുവനന്തപുരം: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് 40,000 വോട്ടുകളുടെ ഭൂരിപക്ഷം...

കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു

0
കോന്നി : കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടേകാലോടെ...

സ്കാനിങ് സമയം നല്‍കിയില്ല : മെഡിക്കൽ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം

0
തിരുവനന്തപുരം : എം.ആര്‍.ഐ സ്കാനിങ് സമയം നല്‍കിയില്ലെന്നു...