കുതിരാന്‍ തുരങ്കത്തിലെ ജോയിന്റുകള്‍ പൊളിഞ്ഞ് കമ്പികള്‍ പുറത്തുവന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകര്‍ന്നുതുടങ്ങി. പാലം വാര്‍ക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ഇരുമ്പുകമ്പികള്‍ വരെ പുറത്തുവന്ന നിലയിലാണ്. പീച്ചി റിസര്‍വോയറിന് മുകളില്‍ നിര്‍മിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോണ്‍ക്രീറ്റ് ഇളകിത്തുടങ്ങിയത്. പാലത്തിന്റെ ഗര്‍ഡറുകള്‍ തമ്മില്‍ ചേരുന്ന ഭാഗത്താണ് റോഡ് തകര്‍ന്നത്. ഭാരമേറിയ ചരക്കുവാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്നതുകൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ച്ച രൂക്ഷമാകാന്‍ ഇടയുണ്ട്.

തുരങ്കം തുറന്ന് 50 ദിവസം തികയും മുന്പ് പ്രവേശനപാലത്തിന്റെ ജോയിന്റില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞത് ആശങ്കയുണ്ടാക്കുന്നു. നിര്‍മാണക്കമ്പനി മണ്ണുത്തിയിലും വടക്കഞ്ചേരിയിലും നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ക്കും സമാനമായ അവസ്ഥയാണുണ്ടായിരുന്നത്. രണ്ടു പാലങ്ങളും പലതവണയായി ഒരു മാസത്തിലേറെ അടച്ചിട്ടാണ് തകരാര്‍ പരിഹരിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി പാലം അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് കുതിരാനില്‍. നിലവില്‍ കുതിരാന്‍ മേഖലയില്‍ വണ്‍വേ ഗതാഗതമാണുള്ളത്. പാലം അടച്ചാല്‍ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകും. അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...