Monday, April 29, 2024 12:00 am

സാമ്പിള്‍ ശേഖരിക്കാതെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ; ലാബ്​ പൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : സ്ര​വ പ​രി​ശോ​ധ​ന​യി​ല്ലാ​തെ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ലാ​ബിന്‍റെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ല്‍ ആ​രോ​ഗ്യ വ​കു​പ്പിന്‍റെ പ​രി​ശോ​ധ​ന. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സു​താ​ര്യ​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന ഫ​ലം ന​ല്‍​കി​യെ​ന്ന ക​ണ്ടെ​ത്ത​ലിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാ​ബ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ന്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ല്‍​കി. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണി​ത്.

പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം ന​ല്‍​കാ​തെ​യും വ്യ​ക്തി നേ​രി​ട്ടെ​ത്താ​തെ​യും നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യെ​ന്ന വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30 ഓ​ടെ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ സം​ഘം ലാ​ബി​ലെ രേ​ഖ​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും പ​രി​ശോ​ധി​ച്ചു. ഐ.​ടി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​മ്പ്യൂ​ട്ട​റു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. ലാ​ബി​ലെ സ്ര​വ പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലെ വി​വ​ര​ങ്ങ​ളു​മാ​യി യോ​ജി​ക്കു​ന്നി​ല്ലെ​ന്ന്​ തെ​ളി​ഞ്ഞു.

ര​ണ്ട് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൃ​ത്യ​മാ​യി ബി​ല്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ക്കാ​ര്യം ജി.​എ​സ്.​ടി അ​ധി​കൃ​ത​രെ കൂ​ടി അ​റി​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. കെ.​പി അ​ഫ്സ​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​കെ.​വി ന​ന്ദ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.ഷീ​ന ലാ​ല്‍, മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​നി​ത, ജി​ല്ല ഡ്ര​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഡോ. എം.​സി. നി​ഷി​ത്ത്, അ​രു​ണ്‍​കു​മാ​ര്‍, ജൂ​നി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ന​വ്യ, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സി.​വി ബി​ശ്വ​ജി​ത്ത്, വി.​കെ സു​ബ​റാം, എ​സ്.​ഐ രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...