Wednesday, May 8, 2024 5:02 am

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : ഭാരത്​ ബയോടെക്ക്​ നിര്‍മ്മിക്കുന്ന കോവിഡ്​ വാക്​സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകുമെന്ന്​ സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബര്‍ അഞ്ചിനാണ്​ നടക്കുക. ഇതിന്​ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫൈസര്‍-ബയോടെക്​, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ച വാക്​സിനുകളിലൊന്നാണ്​ കോവാക്​സിന്‍. ​ഓക്​സ്​ഫെഡ്​-ആസ്​ട്രസെനിക്കയുടെ കോവിഷീല്‍ഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. ജൂലൈ ഒമ്പതിന്​ തന്നെ കോവാക്​സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മറുപടി നല്‍കിയത്​. കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാജ്യങ്ങളും വാക്​സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക്​ പോവുന്ന പ്രവാസികള്‍ ഉള്‍പ്പടെ ദുരിതത്തിലാണ്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും

0
തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി/ ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു...

വേനല്‍ച്ചൂട് വർധിക്കുന്നു ; പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും തിരിച്ചടിയാകുന്നു, ക്ഷീരമേഖല വൻ പ്രതിസന്ധിയിൽ

0
വൈക്കം: വേനല്‍ച്ചൂട് കടുത്തതോടെ പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും ക്ഷീരമേഖലയ്ക്ക് ഭീഷണിയായി....

വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കി ; തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമവാസികൾ ആശങ്കയിൽ

0
സുൽത്താൻ ബത്തേരി: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിയത്...

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...