Wednesday, May 1, 2024 8:24 am

നീറ്റ്​ പരീക്ഷയുടെ ഉത്തര സൂചിക പരിശോധിച്ചതിന്​ പിന്നാലെ 19കാരിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നീറ്റ്​ പരീക്ഷയുടെ ഉത്തര സൂചിക പരിശോധിച്ചതിന്​ പിന്നാലെ തമിഴ്​നാട്ടിലെ നാമക്കല്‍ ജില്ലയില്‍ നിന്നും 19കാരിയെ കാണാതായി. വെള്ളിയാഴ്ച ഉത്തരസൂചിക നോക്കിയതിന്​ പിന്നാലെ മകള്‍ ശ്വേതയെ കാണാതായതായി കാണിച്ച്‌​ പിതാവ്​ പോലീസില്‍ പരാതി നല്‍കി. സെപ്​റ്റംബര്‍ 12നായിരുന്നു അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്​ നടന്നത്​. ശ്വേത രണ്ടാം തവണയായിരുന്നു പരീക്ഷ എഴുതിയത്​​. രാസിപുരം പോലീസ്​ സ്​റ്റേഷനിലാണ്​ മാതാപിതാക്കള്‍ പരാതി നല്‍കിയത്​.

നീറ്റ്​ പരീക്ഷ പേടിയുമായി ബന്ധപ്പെട്ട്​ നിരവധി വിദ്യാര്‍ഥികള്‍ തമിഴ്​നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തമിഴ്​നാട്​ നിയമസഭ നീറ്റ് ​പരീക്ഷക്കെതിരെ ബില്‍ കൊണ്ടുവന്നത്​. പരീക്ഷപ്പേടിയില്‍ കടുംകൈ ചെയ്യരുതെന്നും കരുത്തോടെയിരിക്കണമെന്നും നടന്‍ സൂര്യ കുട്ടികളോട്​ വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു. സ്വയം ജീവനൊടുക്കുന്നത്​ മാതാപിതാക്കള്‍ക്ക്​ ജീവപര്യന്തം ശിക്ഷ നല്‍കുന്നതിന്​ സമാനമാണെന്ന്​ വീഡിയോയില്‍ സൂര്യ പറഞ്ഞു.

മൂന്ന്​ വിദ്യാര്‍ഥികളാണ്​ നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ തമിഴ്​നാട്ടില്‍ ആത്മഹത്യ ചെയ്​തത്​. ഇതോടെ നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ കൗണ്‍സിലിങ്​ നല്‍കാനായി സംസ്​ഥാന സര്‍ക്കാര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്​ലൈന്‍ സ്ഥാപിച്ചിരുന്നു. മാനസികാരോഗ്യ വിദഗ്​ധന്‍റെ സഹായം തേടാന്‍ 104ലേക്കാണ്​ വിളിക്കേണ്ടത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഷ്ട്രപതി ഇന്ന്​ അയോധ്യയിൽ

0
​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ബു​ധ​നാ​ഴ്ച അ​യോ​ധ്യ​യി​ൽ....

പോ​ക്സോ കേസിൽ പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്

0
കൊ​ല്ലം: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്. തെ​ന്മ​ല...

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി ; പാർട്ടി ഫണ്ട് തരാത്തതിനാൽ ശമ്പളം ലഭിച്ചില്ല ആരോപണവുമായി...

0
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പിആർ ജോലി ചെയ്യാൻ ഏൽപ്പിക്കുകയും എന്നാൽ...

കാലടിയിൽ ഗുണ്ടാ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

0
കാലടി: ശ്രീമൂല നഗരത്തിൽ ഗുണ്ടാ ആക്രമണം. ശ്രീമൂലനഗരം മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും...