തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി ; പാർട്ടി ഫണ്ട് തരാത്തതിനാൽ ശമ്പളം ലഭിച്ചില്ല ആരോപണവുമായി മാധ്യമപ്രവർത്തക

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പിആർ ജോലി ചെയ്യാൻ ഏൽപ്പിക്കുകയും എന്നാൽ അതിനുള്ള ശമ്പളം തരാൻ തയാറാവുന്നില്ലെന്നും അതിനാൽ ഓഫീസിന്റെ വാടകയടക്കം നൽകാനാവാതെ ബുദ്ധിമുട്ടിലാണെന്നും മാധ്യമപ്രവർത്തക അപർണ സെന്നിനെതിരെ ആരോപണം. അപർണ സെന്നിനു കീഴിൽ പിആർ ജോലി ചെയ്ത മാധ്യമപ്രവർത്തക ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.കഴിഞ്ഞ ജനുവരി 10നാണ് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെ മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ നോക്യാപ്പിലും ജോലി ചെയ്യുന്ന ‘അപർണ സെൻ’ ആദ്യമായി ബന്ധപ്പെട്ടതെന്ന് ലിനിഷ പറയുന്നു. ‘ഇലക്ഷനു വേണ്ടി എൽഡിഎഫിന്റെ ഭാഗമായി പിആർ വർക്ക്‌ ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ’ എന്ന് ചോദിച്ചു. മൂന്ന് മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പിആർ ആണ് ഇവരെ എൽഡിഎഫ് ഏൽപ്പിച്ചത്.

ജനുവരി 15 മുതൽ താനും അതിന്റെ ഭാഗമായി. ‘അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്കിൽ വിളിച്ചോളൂ എന്നാണ് പറഞ്ഞത്. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും തന്നാൽ കഴിയുംവിധം ചെയ്തിരുന്നു’. ‘അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞെങ്കിലും ഒരാളും വന്നില്ല.

നിരന്തരം ചോദിച്ചിരുന്നെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്കിൽ വിളിച്ചോളൂ എന്നാണ് പറഞ്ഞത്. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും തന്നാൽ കഴിയുംവിധം ചെയ്തിരുന്നു’. ‘പോസ്റ്റർ ഡിസൈൻ മുതൽ വീഡിയോ വരെ പ്രശ്നങ്ങൾ ഉണ്ടെന്ന് തുടക്കം മുതൽ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പാർട്ടിയോടും താൻ പ്രശ്നങ്ങൾ സൂചിപ്പിച്ചിരുന്നു. സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്നം, ജോലി ഏല്പിച്ച കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്നം തങ്ങളുടെ പ്രശ്നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല’. ‘സാലറി ചോദിച്ചപ്പോൾ അവർ തന്നെ വാട്ട്സ്‌ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു. പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളൂ, അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷേ ഇവിടെ വാടകയടക്കം കൊടുക്കാത്തതിന് താൻ വലിയ പ്രശ്നം നേരിടുന്നുണ്ട്’- ലിനിഷ പറയുന്നു. കാസർഗോഡ് മണ്ഡലത്തിൽ ‘മിഷൻ- ൨൦’ എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക്ക് ചെയ്യാതിരുന്നിട്ടും നാല് പേർ ജോലി ചെയ്യുന്നു എന്ന് പറയുകയും ഇവർ പൈസ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും ലിനിഷ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി....

എ.എ റഹീം എംപിയുടെ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

0
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...