ഗാന്ധിയെ കൊന്നത്​ തങ്ങളാണെന്ന്​ ഹിന്ദുമഹാസഭ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ഗാന്ധിയെ കൊന്നത്​ തങ്ങളാണെന്ന്​ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കര്‍ണാടക സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര മംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ്​ ഗാന്ധി ഘാതകരാണെന്ന്​ പരസ്യമായി പ്രഖ്യാപിച്ചത്​. ഞങ്ങള്‍ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല. ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഗാന്ധിയെ കൊന്നു. പിന്നെ ഞങ്ങള്‍ ബി.ജെ.പിയെ ഒഴിവാക്കുമോ? നട്ടെല്ലില്ലാത്ത സര്‍ക്കാറാണ് ബി.ജെ.പിയുടേത്. താലിബാനികള്‍ അവരേക്കാള്‍ വളരെ മികച്ചവരാണ് -ധര്‍മേന്ദ്ര പറഞ്ഞു.

‘ഇന്ത്യ ഒരു ഹിന്ദു രാഷ്​ട്രമാണ്, മതേതരമല്ല. അഴിമതിക്കാരായ രാഷ്​ട്രീയക്കാര്‍ തങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി രാജ്യത്തി​ന്‍റെ ഭരണഘടനയെ മതേതരമായി മാറ്റുകയായിരുന്നു. ഹിന്ദു മഹാസഭ ഒരിക്കലും ഭരണഘടനയോട് യോജിക്കുന്നില്ല. ബി.ജെ.പി ഹിന്ദുക്കളെ പിന്നിലാക്കുകയാണ്​. സംഘ്​പരിവാറി​ന്‍റെ പോരാട്ടം സത്യസന്ധമാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ഹിന്ദുത്വ പാര്‍ട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണം.

അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും’. മൈസൂരുവിലെ 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പൊളിച്ചത് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധര്‍മേന്ദ്ര കൂട്ടി​ച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...