കോവിഡ് മറയാക്കി കെ.എസ്.ആര്‍.ടി.സി കായംകുളം ഡിപ്പോ അടച്ചുപൂട്ടാനുള്ള അണിയറ നീക്കം സജീവമാകുന്നു

For full experience, Download our mobile application:
Get it on Google Play

കായംകുളം : കെ.എസ്.ആര്‍.ടി.സിയുടെ തുടക്ക ഡിപ്പോകളില്‍ ഒന്നായിരുന്ന കായംകുളം സെന്‍ററിനെ കോവിഡ് മറയാക്കി അടച്ചുപൂട്ടാനുള്ള അണിയറ നീക്കം സജീവമാകുന്നു. സര്‍വിസുകളും ജീവനക്കാരെയും കുറച്ചുകൊണ്ട് ഓപ്പറേറ്റിങ് സെന്‍ററായി തരംതാഴ്ത്താനുള്ള നീക്കം പ്രതിഷേധത്തിന് വഴിതെളിക്കുകയാണ്.

കോവിഡ് കാലത്തിന് മുമ്ബ് സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റും അടക്കം 68 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയില്‍ നിലവില്‍ 30 സര്‍വീസുകള്‍ മാത്രമാണുള്ളത്. ഗ്രാമീണ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെയാണ് എണ്ണത്തില്‍ കാര്യമായ കുറവ് വന്നത്. കോവിഡ് ഇളവുകളോടെ ഗ്രാമീണ വഴികളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും സര്‍വീസ് പുനരാരംഭിക്കാതിരിക്കുന്നതും അടച്ചുപൂട്ടലിന്‍റെ ഭാഗമാണെന്ന് ചൂണ്ടികാണിക്കുന്നു.

72 ബസുകളില്‍ 40 ഓളം ഇതിനോടകം പിന്‍വലിച്ച്‌ കഴിഞ്ഞു. ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വ്യാപകമായ തോതില്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയാണ്. ഇത് സര്‍വീസുകളെ ബാധിച്ച പശ്ചാത്തലത്തില്‍ ഒറ്റയടിക്ക് 54 കണ്ടക്ടര്‍മാരെ കഴിഞ്ഞ ദിവസം മാറ്റിയതും സ്ഥിതി ഗുരുതരമാക്കുന്നു. രണ്ട് കണ്ട്കര്‍മാരെ വീതം കോഴിക്കോട്, പൊന്നാനി, എന്നിവിടങ്ങളിലേക്കും ഏഴ് പേരെ തലശേരിയിലേക്കും പത്ത് പേരെ വീതം തിരുവമ്ബാടിയിലേക്കും ഹരിപ്പാടിനും 13 പേരെ മാവേലിക്കരക്കും ആറ് പേരെ വടകരക്കും നാല് പേരെ തൊട്ടില്‍പ്പാലത്തേക്കുമാണ് മാറ്റിയത്. ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് മാറ്റിയത് ഡിപ്പോയുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയാകുകയാണ്.

സമീപ ഡിപ്പോകളില്‍ കോവിഡിന് മുമ്ബുണ്ടായിരുന്ന സ്ഥിതി അതേ തരത്തില്‍ പുനസ്ഥാപിച്ചപ്പോഴാണ് കായംകുളത്തോടുള്ള അവഗണനയെന്നതും ശ്രദ്ധേയമാണ്. ജീവനക്കാരുടെ എണ്ണവും സര്‍വീസുകളും കുറഞ്ഞതോടെ ഗ്രാമീണ റോഡുകളായ മുതുകുളം, അമൃതസേതു, വള്ളിക്കാവ്, പത്തിയൂര്‍, ഏവൂര്‍-മുട്ടം, താമരക്കുളം, ചൂനാട്, പാവുമ്ബ, അഴീക്കല്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പിന്‍വലിക്കും. പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി ഓപ്പറേറ്റിംഗ് സെന്‍ററുകളായി ഡിപ്പോകളെ തരംതാഴ്ത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് ആക്ഷേപം. ഇതിന്‍റെ ഭാഗമായി നൂറോളം ബസുകള്‍ ആക്രി സ്വഭാവത്തില്‍ കട്ടപ്പുറത്തേക്ക് തന്നെ മാറ്റിയിട്ടുണ്ട്.

സര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ വര്‍ഷോപ്പും ഇല്ലാതാകുമെന്നും ചൂണ്ടികാണിക്കുന്നു. 29 മെക്കാനിക്കുകളെ 13 ആയി കുറക്കും. വരുന്ന ബസുകളുടെ അത്യവശ്യ മെയിന്‍റനന്‍സ് മാത്രമാണ് ഇവിടെ നടക്കുക. അധികമുള്ള ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുമെന്നും പറയുന്നു. എ.ടി.ഒ, വെഹിക്കിള്‍ സൂപ്പര്‍ സൂപ്പര്‍ വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ തസ്തികകള്‍ ഇല്ലാതാകും. ഇതിന് മുന്നോടിയായി ഡിപ്പോ എന്‍ജിനിയര്‍ തസ്തിക കഴിഞ്ഞ ദിവസമാണ് ഇല്ലാതാക്കിയത്. ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന സ്റ്റേഷന്‍ എന്ന നിലയിലുള്ള വികസന സാധ്യതകളെ പൂര്‍ണമയും ഇല്ലാതാക്കുന്ന നടപടി ചര്‍ച്ചയാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...