Tuesday, May 7, 2024 1:19 pm

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  രണ്ടുലക്ഷം രൂപവരെ ശമ്ബളം വാങ്ങുന്ന സര്‍കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ 2000 രൂപ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്ത്രീരോഗവിഭാഗം (മൂന്ന്) യൂനിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് സസ്‌പെൻഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ യുവാവ് ഡോക്ടര്‍ക്കെതിരെ ഐ എം സി എച് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്നറിഞ്ഞ ഡോക്ടര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. ‘ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു’ ഇതിന് യുവാവ് നല്‍കിയ മറുപടി.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ വായിലെ വെള്ളം വറ്റിയതല്ലാതെ ഫലമുണ്ടായില്ല. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡിക്കല്‍ കോളേജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നുവെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പ്പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ഇരുവരും തമ്മിലുള്ള ഈ സംഭാഷണം കൈക്കൂലി കേസില്‍ കൂടുതല്‍ തെളിവാകുകയും ചെയ്തു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ എങ്ങനെയോ എത്തുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ഡോക്ടര്‍ യുവാവിനെ വിളിച്ച്‌ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപെല്‍ പ്രാഥമികാന്വേഷണ റിപ്പോർട്ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്‌പെൻഷന്‍ ലഭിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോടതിവിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നു ; ആത്മവിശ്വാസത്തിന് കുറവില്ല അപ്പീല്‍ നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ

0
തിരുവനന്തപുരം : മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു...

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍...

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി

0
ചെട്ടികുളങ്ങര : ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി....

‘രണ്ടു വര്‍ഷമായില്ലേ?’ ; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി ; കേസ്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം...