പാന്‍ കാര്‍ഡിനും പാസ്‌പ്പോർട്ടിനും റേഷന്‍ കടകളിലൂടെ അപേക്ഷിക്കാം ; വൈദ്യുതി ബില്ലും വാട്ടര്‍ ചാര്‍ജും അടയ്ക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റേഷന്‍ കടകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനൊരുങ്ങി കേന്ദ്രം. പാസ്‌പ്പോർട്ട്, പാന്‍ കാര്‍ഡ്, എന്നിവയ്ക്കുള്ള അപേക്ഷ ഇനി റേഷന്‍കടകള്‍ വഴി സമര്‍പ്പിക്കാം. കൂടാതെ വൈദ്യുതി ബില്ലും വാട്ടര്‍ ചാര്‍ജും റേഷന്‍ കടകളില്‍ അടക്കാനുള്ള സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ് കേന്ദ്രം. 80 കോടിയിലധികം ആളുകള്‍ക്കാണ് റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ റേഷന്‍ കടയിലെത്തുന്ന ആളുകള്‍ക്ക് ഈ തീരുമാനം ഉപകരിക്കുമെന്നാണ് കണക്കു കൂട്ടല്‍. സ്ഥിര വരുമാനം കൂടാതെ, ഇതിലൂടെ അധിക തുക നേടാന്‍ കടയുടമകള്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം.

പൊതു സേവന കേന്ദ്രങ്ങളുമായി കേന്ദ്ര ഭക്ഷ്യ വകുപ്പ് തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊതു സേവന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി ജ്യോത്സന ഗുപ്ത, വൈസ് പ്രസിഡന്റ് സാര്‍ത്ഥിക് സച്ചിദേവ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍ഷൂ പാണ്ഡെ, സിഎസ്സി പ്രതിനിധി ദിനേശ് ത്യാഗി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...