കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  രണ്ടുലക്ഷം രൂപവരെ ശമ്ബളം വാങ്ങുന്ന സര്‍കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ 2000 രൂപ കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്ത്രീരോഗവിഭാഗം (മൂന്ന്) യൂനിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് സസ്‌പെൻഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ യുവാവ് ഡോക്ടര്‍ക്കെതിരെ ഐ എം സി എച് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്നറിഞ്ഞ ഡോക്ടര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. ‘ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു’ ഇതിന് യുവാവ് നല്‍കിയ മറുപടി.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ വായിലെ വെള്ളം വറ്റിയതല്ലാതെ ഫലമുണ്ടായില്ല. പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡിക്കല്‍ കോളേജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നുവെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പ്പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ഇരുവരും തമ്മിലുള്ള ഈ സംഭാഷണം കൈക്കൂലി കേസില്‍ കൂടുതല്‍ തെളിവാകുകയും ചെയ്തു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ എങ്ങനെയോ എത്തുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ഡോക്ടര്‍ യുവാവിനെ വിളിച്ച്‌ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡിക്കല്‍ കോളേജ് പ്രിന്‍സിപെല്‍ പ്രാഥമികാന്വേഷണ റിപ്പോർട്ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്‌പെൻഷന്‍ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...