Friday, May 3, 2024 6:55 pm

റീറ്റ് ​: ഞായറാഴ്ച രാജസ്​ഥാനിലെ അഞ്ച്​ ജില്ലകളില്‍ 12 മണിക്കൂര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ലഭ്യമാകില്ല

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍: ഞായറാഴ്ച രാജസ്​ഥാനിലെ അഞ്ച്​ ജില്ലകളില്‍ 12 മണിക്കൂര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ലഭ്യമാകില്ല. സംസ്​ഥാനത്തെ സര്‍ക്കാര്‍ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയില്‍ തട്ടിപ്പ്​ തടയാനാണ്​ ഇത്തരമൊരു മുന്‍കരുതല്‍. സര്‍ക്കാര്‍ സ്​കൂളുകളിലേക്കുള്ള 31,000 പോസ്റ്റുകളിലേക്കായി 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ്​ രാജസ്​ഥാന്‍ എലിജിബിലിറ്റി എക്​സാമിനേഷന്‍ ഫോര്‍ ടീ​ച്ചേഴ്​സ്​ (റീറ്റ്​) എഴുതുന്നത്​.

ജയ്​പൂര്‍, അജ്​മീര്‍, ദൗസ, ആള്‍വാര്‍, ജുന്‍ജുനു എന്നീ ജില്ലകളിലെ കലക്​ടര്‍മാരാണ്​ ഇന്‍റര്‍നെറ്റ്​ സേവനം വിച്ഛേദിക്കുന്ന സമയപരിധി നീട്ട​ണോ വേണ്ടയോ എന്ന്​ തീരുമാനിക്കേണ്ടത്​. രാജസ്​ഥാനില്‍ സര്‍ക്കാര്‍ സ്​കൂളുകളില്‍ അധ്യാപകരാകാന്‍ റീറ്റ്​ പാസാകണം. അപേക്ഷകരുടെ എണ്ണം ഉയര്‍ന്നതിനാല്‍ സുരക്ഷ സംവിധാനങ്ങളും കോവിഡ്​ ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

പരീക്ഷ കേന്ദ്രങ്ങളിലേക്ക്​ തലേന്ന്​ തന്നെ പുറപ്പെടുന്നതിനാല്‍ സംസ്​ഥാനത്തെ 33 ജില്ലക​ളിലെയും ബസ്​സ്റ്റാന്‍ഡുകളില്‍ ശനിയാഴ്ച വൈകീട്ട്​ മുതല്‍ വലിയ തിരക്ക്​ അനുഭവപ്പെട്ടു. റീറ്റ്​ അപേക്ഷകര്‍ക്ക്​ സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര സൗജന്യമാക്കിയിരുന്നു. മത്സരാര്‍ഥികളുടെ സൗകര്യത്തിനായി റെയില്‍വേ 26 സ്​പെഷ്യല്‍ ട്രെയിനുകളും ഏര്‍പെടുത്തിയിട്ടുണ്ട്​. 3993 പരീക്ഷ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ രാജസ്​ഥാന്‍ ബോര്‍ഡ്​ ഓഫ്​ സെക്കണ്ടറി എജുക്കേഷന്‍ ആണ്​ സംഘടിപ്പിക്കുന്നത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...

ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിലെ സമ്മർ ക്യാമ്പ് സമാപിച്ചു

0
പത്തനംതിട്ട : ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന 15...

‘ട്രിഡം’ ത്രിദിന കരിയർ ഡവലപ്മെന്റ് ക്യാമ്പ് പരുമല ദേവസ്വംബോർഡ് ഹയർസെക്കൻ്ററി സ്‌കൂളിൽ

0
പരുമല : ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്കായി 'ട്രിഡം'...