Tuesday, May 28, 2024 6:04 am

അധികാരം കിട്ടിയാല്‍ ഇങ്ങനെയാവണം ; കേന്ദ്രമന്ത്രി ഗഡ്കരിയെ പ്രകീര്‍ത്തിച്ച് ശരദ് പവാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പരസ്യമായി പ്രകീർത്തിച്ച് മുൻകേന്ദ്രമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ. അധികാരം ലഭിച്ചാൽ അത് ഉപയോഗിച്ച് വികസനപ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്ന കാര്യത്തിൽ നിതിൻ ഗഡ്കരി ഒരു മാതൃകയാണെന്നാണ് പവാർ പറഞ്ഞത്. അഹമ്മദ്നഗറിൽ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു പവാറിന്റെ പുകഴ്ത്തൽ.

നിതിൻ ഗഡ്കരി അഹമ്മദ്നഗറിൽ ഒരുപാട് പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത്. നഗരത്തിന്റെ ദീർഘകാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഞാൻ കൂടി പങ്കാളിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സാധാരണനിലയിൽ തറക്കല്ലിടലിനുശേഷം പദ്ധിതകളുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാൽ ഗഡ്കരിയുടെ പദ്ധികളിൽ തറക്കല്ലിട്ടുകഴിഞ്ഞാൽ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം.

രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾക്ക് എങ്ങനെ പ്രവർത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്കരി. അദ്ദേഹം ചുമതലയേൽക്കുന്നതിന് മുൻപ് ഏതാണ്ട് അയ്യായിരം കിലോമീറ്റർ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാലിന്ന് പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു-പവാർ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ...

അറബിക്കടലില്‍ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി, സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി...

കോട്ടയത്ത് മോഷണ കേസുകൾ പെരുകുന്നു ; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്

0
കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്....

രാജ്കോട്ട് ഗെയിം സോൺ ദുരന്തം ; പോലീസുകാരടക്കം ആറുപേർക്ക് സസ്‌പെൻഷൻ

0
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ ടി.പി.ആർ. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ...