അധികാരം കിട്ടിയാല്‍ ഇങ്ങനെയാവണം ; കേന്ദ്രമന്ത്രി ഗഡ്കരിയെ പ്രകീര്‍ത്തിച്ച് ശരദ് പവാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പരസ്യമായി പ്രകീർത്തിച്ച് മുൻകേന്ദ്രമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ. അധികാരം ലഭിച്ചാൽ അത് ഉപയോഗിച്ച് വികസനപ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്ന കാര്യത്തിൽ നിതിൻ ഗഡ്കരി ഒരു മാതൃകയാണെന്നാണ് പവാർ പറഞ്ഞത്. അഹമ്മദ്നഗറിൽ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു പവാറിന്റെ പുകഴ്ത്തൽ.

നിതിൻ ഗഡ്കരി അഹമ്മദ്നഗറിൽ ഒരുപാട് പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത്. നഗരത്തിന്റെ ദീർഘകാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഞാൻ കൂടി പങ്കാളിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സാധാരണനിലയിൽ തറക്കല്ലിടലിനുശേഷം പദ്ധിതകളുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാൽ ഗഡ്കരിയുടെ പദ്ധികളിൽ തറക്കല്ലിട്ടുകഴിഞ്ഞാൽ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം.

രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾക്ക് എങ്ങനെ പ്രവർത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്കരി. അദ്ദേഹം ചുമതലയേൽക്കുന്നതിന് മുൻപ് ഏതാണ്ട് അയ്യായിരം കിലോമീറ്റർ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാലിന്ന് പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു-പവാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...