വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽപി സ്കൂളിലെ കുരുന്നുകൾ ഗാന്ധി ജയന്തി ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വ്യത്യസ്ത ആശയങ്ങളൊരുക്കി കോവിഡ് കാലത്ത് എന്നും ഒരു ചുവട് മുന്നില്‍ നില്‍ക്കുകയാണ് ഈ സ്കൂള്‍. ഇത്തവണ ഗാന്ധി സ്‌മൃതിയിൽ നൂറോളം കുഞ്ഞു ഗാന്ധിജിമാരാണ് ഇവിടെ അണിനിരന്നത്. ഗാന്ധി ജയന്തി അവിസ്മരണീയമാക്കി മാറ്റിയത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽപി സ്കൂളിലെ കുരുന്നുകളാണ്. ഗാന്ധിജി ഒറ്റമുണ്ട് വേഷ ധാരിയായതിന്റെ നൂറാം വാർഷികത്തിന്റെ അനുസ്മരണമായാണ് എണ്ണൂറാംവയൽ സ്കൂളിൽ 100 ഗാന്ധിമാർ അണി നിരന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലും അല്ലാതെയുമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്മൃതി സംഗമത്തിൽ ഗാന്ധിജി പ്രച്ഛന്ന വേഷ ധാരികൾക്ക് പുറമേ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലും പങ്കെടുത്തു. ജവഹർലാൽ നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ, അംബേദ്കർ തുടങ്ങിയവരും പെൺകുട്ടികള്‍ കസ്തൂർബ ഗാന്ധി, സരോജിനി നായിഡു, റാണി ലക്ഷ്മി ഭായ്,ഇന്ദിരാ ഗാന്ധി,അക്കമ്മ ചെറിയാൻ തുടങ്ങിയവരുടെ വേഷങ്ങളിലുമാണ് എത്തിയത്. വട്ടക്കണ്ണടയും ഊന്നു വടിയും ഒറ്റ മുണ്ടും ഉൾപ്പെടെ ഗാന്ധിജിയുടെ വേഷ രൂപങ്ങൾ അതേപടി പകർത്താൻ കുട്ടികൾ ശ്രദ്ധിച്ചിരുന്നു. പ്രസംഗം, ചിത്ര രചന, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ ജെയിംസ് ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വി ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം രാജീ വിജയകുമാർ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...