Saturday, June 15, 2024 7:08 am

കര്‍ഷകരുടെ മരണം ; യുപി സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തരല്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മറ്റുള്ള കൊലപാതകക്കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമന്‍സ് അയയ്ക്കുകയാണോ ചെയ്യുന്നതെന്നു സര്‍ക്കാരിനോടു കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും.

എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. അന്വേഷണം നടത്താന്‍ മറ്റൊരു ഏജന്‍സിയെ നിര്‍ദേശിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 20ന് ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ലഖിംപുര്‍ ഖേരി സംഭവങ്ങളിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു സുപ്രീം കോടതി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതികള്‍ ആരൊക്കെയാണ്, അവര്‍ അറസ്റ്റിലായോ തുടങ്ങിയ വിവരങ്ങള്‍ യുപി സര്‍ക്കാര്‍ നല്‍കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടികളില്‍ കോടതി അതൃപ്തി അറിയിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാരിലെത്തിക്കും ; ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

0
കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുമാട് മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം...

ആലത്തൂരിൽ‌ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം ; പോലീസ് അന്വേഷണം ആരംഭിച്ചു

0
ആലത്തൂർ: എരിമയൂർ മന്ദത്ത് ഭഗവതി വേട്ടക്കരുമൻ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച്...

കുവൈത്ത് തീപിടിത്തം : 11 പേര്‍ക്ക് കൂടി നാട് ഇന്ന് വിടനല്‍കും

0
തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും....

സാങ്കേതികവിദ്യ ക്രിയാത്മകമായി ഉപയോ​ഗിക്കണം ; നരേന്ദ്രമോദി

0
ഇറ്റലി: സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോ​ഗിക്കണമെന്ന് ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി....