വിദേശ മദ്യത്തിന് ഓണ്‍ലൈന്‍ സംവിധാനം ; കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : വിദേശ മദ്യ ഇനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും വിദേശമദ്യ ഇനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതോടെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തിലെ തിരക്കൊഴിവാക്കാനാണ് നടപടി. ബുക്കിംഗിന് അധിക ചാര്‍ജും നല്‍കേണ്ടതില്ല.

ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതോടെ സമയമനുസരിച്ച് ഉപഭോക്താവിന് മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി നമ്പര്‍ കിട്ടും. നമ്പര്‍ ലഭിച്ചാല്‍ പാര്‍സല്‍ ആയി മദ്യം ലഭ്യമാകും. ക്യൂ നില്‍ക്കേണ്ടതില്ലെങ്കിലും നിലവില്‍ ഹോം ഡെലിവറി സംവിധാനമില്ലെന്നും ഷോപ്പുകളിലേക്ക് നേരിട്ടെത്തണമെന്നും അധികൃതര്‍ പറഞ്ഞു.

fl.consumerfed.in എന്ന വെബ്‌സൈറ്റിലാണ് ഉപഭോക്താക്കള്‍ മദ്യം ബുക്ക് ചെയ്യേണ്ടത്. മദ്യത്തിന്റെ ബ്രാന്റും ഉപഭോക്താവിന് 23 വയസ് കഴിഞ്ഞതായുള്ള സത്യവാങ്മൂലം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...