കര്‍ഷകരുടെ മരണം ; യുപി സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തരല്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മറ്റുള്ള കൊലപാതകക്കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമന്‍സ് അയയ്ക്കുകയാണോ ചെയ്യുന്നതെന്നു സര്‍ക്കാരിനോടു കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും.

എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. അന്വേഷണം നടത്താന്‍ മറ്റൊരു ഏജന്‍സിയെ നിര്‍ദേശിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 20ന് ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ലഖിംപുര്‍ ഖേരി സംഭവങ്ങളിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു സുപ്രീം കോടതി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതികള്‍ ആരൊക്കെയാണ്, അവര്‍ അറസ്റ്റിലായോ തുടങ്ങിയ വിവരങ്ങള്‍ യുപി സര്‍ക്കാര്‍ നല്‍കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടികളില്‍ കോടതി അതൃപ്തി അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...