ഹെൽമെറ്റ് വച്ച് മുടി കൊഴിയുന്നുണ്ടോ…? പേടിക്കേണ്ടാ, പ്രതിവിധിയുണ്ട്..

For full experience, Download our mobile application:
Get it on Google Play

ഇരുചക്രവാഹനം ഉപയോഗിക്കുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെ സുരക്ഷിത യാത്രയ്ക്ക് ഹെൽമെറ്റ് ഇല്ലാതെ പറ്റില്ല. എന്നാൽ അത്തരത്തിൽ സുരക്ഷ തേടിപ്പോകുമ്പോഴും പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലൻ ഹെൽമറ്റ് ആണ്. ഇതിൽ കുറച്ചൊക്കെ സത്യവും ഉണ്ട്. ഹെൽമെറ്റ് ധരിക്കുമ്പോൾ തലയുടെ മുകൾവശം മുഴുവൻ കവർ ചെയ്താൽ തലയോട്ടിയിലെ വിയർപ്പ് കൂടും. ഈ നവ ശിരോചർമത്തിൽ പൂപ്പലനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്.ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെൽമെറ്റിനകം എപ്പോഴും വൃത്തിയാക്കി, ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് അണുബാധ തടയും. ദൂരയാത്രകൾ പോകുമ്പോൾ ഇടയ്ക്ക് വണ്ടി നിർത്തി ഹെൽമെറ്റ് കുറച്ച് സമയം ഊരി വയ്ക്കാം..

ഇടക്ക് ഇങ്ങനെ ഇടവേള കൊടുക്കുന്നത് തലയിൽ വിയർപ്പിറങ്ങുന്നത് തടയും. ഹെൽമെറ്റ് ധരിക്കുന്നതിന് മുൻപ് ഒരു കോട്ടൺ തുണി കൊണ്ട് തല മൂടുന്നതും നല്ലതാണ്. ഇതും മുടി കൊഴിച്ചിൽ തടയുന്നതിന് സഹായിക്കും. ഹെൽമെറ്റ് ധരിക്കുന്നവർ മുടി എപ്പോഴും വരണ്ടതല്ലാതെ സൂക്ഷിക്കുക. മുടിയും ഹെൽമെറ്റും തമ്മിൽ ഉരസി മുടി പൊട്ടി പോകാതിരിക്കാൻ ഇത് സഹായിക്കും.വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശുദ്ധമയ വെള്ളത്തിൽ തല കഴുകുന്നതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതും തലയിലെ താരനും പെടിയും അകറ്റും. തലയോട്ടിയും മുടിയും ഇടക്കിടെ മസാജ് ചെയ്യുക. ആൽമണ്ട് ഒയിൽ, ഒലീവ് ഓയിൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവ കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിൽ ഇല്ലാതാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...