Sunday, May 5, 2024 11:30 am

വനിതാ കോളജിൽ കയറി വിദ്യാർഥിനിയെ കടന്നു പിടിച്ച് വലിച്ചിഴച്ചു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ സ്വകാര്യ വനിതാ കോളജിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ കടന്നു പിടിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടപ്പാക്കട കൈരളി നഗർ13 ൽ കിരൺ (20) ആണ് ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലായത്. കിരണിന്റെ സുഹൃത്തായിരുന്ന കോളജ് വിദ്യാർഥിനി വീട്ടുകാരുടെ നിർദേശത്തെത്തുടർന്ന് സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായ കിരൺ കഴിഞ്ഞ ദിവസം കോളജിൽ നിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ ക്യാംപസിൽ അതിക്രമിച്ചു കയറി കടന്നു പിടിച്ചു.

ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകാനും ശ്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ വിദ്യാർഥിനികളും അധ്യാപകരും ചേർന്നാണ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഒളിവിൽപോയ കിരണിനെ ഈസ്റ്റ് സിഐ ആർ.രതീഷിന്റെ നേതൃത്വത്തിൽ പോലീസ് കടപ്പാക്കടയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ ; കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി...

0
തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ....

അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ട്

0
കോന്നി : അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട്...

എസ്ഐയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും സമ്മർദ്ദം – രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബേഡകം എസ്ഐ വിജയൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും...

കൊല്ലത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കൊല്ലം: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...