വനിതാ കോളജിൽ കയറി വിദ്യാർഥിനിയെ കടന്നു പിടിച്ച് വലിച്ചിഴച്ചു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ സ്വകാര്യ വനിതാ കോളജിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ കടന്നു പിടിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടപ്പാക്കട കൈരളി നഗർ13 ൽ കിരൺ (20) ആണ് ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലായത്. കിരണിന്റെ സുഹൃത്തായിരുന്ന കോളജ് വിദ്യാർഥിനി വീട്ടുകാരുടെ നിർദേശത്തെത്തുടർന്ന് സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായ കിരൺ കഴിഞ്ഞ ദിവസം കോളജിൽ നിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ ക്യാംപസിൽ അതിക്രമിച്ചു കയറി കടന്നു പിടിച്ചു.

ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകാനും ശ്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ വിദ്യാർഥിനികളും അധ്യാപകരും ചേർന്നാണ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഒളിവിൽപോയ കിരണിനെ ഈസ്റ്റ് സിഐ ആർ.രതീഷിന്റെ നേതൃത്വത്തിൽ പോലീസ് കടപ്പാക്കടയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...