Sunday, May 19, 2024 11:18 am

സൗഹൃദം സ്ഥാപിച്ച് 12 കാരിയെ തട്ടിക്കൊണ്ടുപോയി ; കുട്ടിയെയും പ്രതികളെയും സാഹസികമായി പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൊബൈലില്‍ കൂടി സ്‌നേഹം നടിച്ച് പന്ത്രണ്ടുവയസ്സുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടി. നാല് ദിവസം മുമ്പ് പൂവാര്‍ ചെക്കടി സ്വദേശിയായ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ളിന്‍ (29) എന്നിവരെയാണ് പൂവാര്‍ പോലീസ് പിടികൂടിയത്.

പന്ത്രണ്ടുകാരിയെ കാണാതായത് പോലീസിനെ ദിസങ്ങളോളം വട്ടം കറക്കിയിരുന്നു. രണ്ട് സംഘങ്ങളായി പോലീസ് മൂന്ന് ദിവസം രാവും പകലും നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച  പൂവാര്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുട്ടിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതില്‍ സംഭവ ദിവസം നിരന്തരം വിളിച്ചത് തമിഴ്‌നാട്ടുകാരനെന്ന് കണ്ടെത്തിയതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു.

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ അന്വേഷണത്തിന് രണ്ട് സംഘങ്ങള്‍ രൂപികരിച്ചു. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഓണ്‍ ചെയ്ത് സുഹൃത്തിനെ വിളിച്ചത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഫോണ്‍ തമിഴ്‌നാട് രാമനാഥപുരത്താണെന്ന് ടവര്‍ ലൊക്കേഷന്‍ വഴി മനസിലാക്കിയ പോലീസിലെ ഒരു സംഘം ഉടന്‍ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പോലീസ് എത്തുന്നതിന് മുന്‍പ് കുട്ടിയുമായി സംഘം മുങ്ങി. ഇതിനിടെ മൊബൈല്‍ വീണ്ടും സ്വിച്ച് ഓഫാക്കിയത് അന്വേഷണത്തെ ബാധിച്ചു.

രാമനാഥപുരം, മാര്‍ത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളില്‍  അന്വേഷണം സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണില്‍  വിളിച്ചതോടെയാണ് പിടികൂടാന്‍ വഴിതെളിഞ്ഞത്. ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ സിഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അങ്ങോട്ട് തിരിച്ചു. രാത്രിയോടെ പേച്ചിപ്പാറയില്‍ എത്തിയ സംഘം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പ്രദേശം അരിച്ച് പെറുക്കി രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ കനത്ത മഴ ; പളളി സെമിത്തേരിയുടെ മതിൽ തകർന്നു ; കല്ലറ പൊളിഞ്ഞ്...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ...

കോന്നി ആനക്കൂടിനെതിരായ ആരോപണം ; വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്ന് എസ്‌ഡിപിഐ

0
കോന്നി: കോന്നി ആനക്കൂട്ടിൽ ആനകളുടെ വ്യായാമവും ഭക്ഷണക്രമീകരണവും സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ...

സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍

0
കണ്ണൂര്‍ : സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമതക്ക് അധിക്ഷേപം ; അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത്...

0
ന്യൂഡല്‍ഹി: അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും.പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ...