സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സമരത്തിൽ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു. എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ? അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല. സോളാര്‍ സമരം പെട്ടന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ഔത്തുതീര്‍പ്പെന്ന ആരോപണങ്ങളോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച സോളാര്‍ സമരം തിരക്കഥയാണെന്ന സംശയം ബലപ്പെടുന്നതാണ് നേതാക്കളുടെ പ്രതികരണം. സെക്രട്ടേറിയേറ്റ് വളയും മുമ്പെഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നതായി ചെറിയാൻ ഫിലിപ്പ് തുറന്നുപറഞ്ഞു. സമരത്തിന്‍റെ തലേദിവസമാണ് താനും ബ്രിട്ടാസും തിരുവ‍ഞ്ചൂരിനെ കണ്ടത്. സമരം തുടങ്ങി ഒരു ഘട്ടത്തിലെത്തുമ്പോള്‍ അവസാനിപ്പിക്കാം എന്നായിരുന്നു ധാരണയെന്നും അദ്ദേഹം പറഞ്ഞു.

മുഖാമുഖം ചര്‍ച്ചയുണ്ടായില്ലെങ്കിലും സമരം തുടങ്ങും മുമ്പേ ആശയവിനിമയം നടന്നതായി തിരുവഞ്ചൂർ സ്ഥിരീകരിച്ചു.കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെറ്റാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. സമരം പൊടുന്നനെ അവസാനിച്ചുവെന്നത് ശരിയാണെന്നും തീരുമാനം എടുത്ത ശേഷം സിപിഎം നേതാക്കള്‍ ഘടകകക്ഷികളെ അറിയിക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സമരം തുടങ്ങും മുന്പേ ഒത്ത് തീർപ്പ് ചർച്ച നടന്നുവെന്ന വിവരം സിപിഎമ്മിനെ വല്ലാതെ വെട്ടിലാക്കും ധാരണ പുറത്തുവന്നതോടെ കോൺഗ്രസിനുമുണ്ട് പ്രതിസന്ധി. പുതിയ വെളിപ്പെടുത്തലിൽ കെപിസിസി പ്രസിഡന്‍റോ പ്രതിപക്ഷ നേതാവോ നിലപാട് പറഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...