Sunday, May 26, 2024 6:37 pm

തിരുവനന്തപുരം സ്വദേശിയെ തളങ്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസര്‍കോട് തളങ്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിത്താണ് മരിച്ചത്. കൂടെ താമസിച്ച രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്താണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിൽ മുറിവേറ്റിട്ടുണ്ട്. സജിത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സ്വദേശിയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് മൈതാനത്ത് മൃതദേഹം കണ്ടത്. മൈതാനത്തിനടുത്താണ് സജിത്ത് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി വിവരമുണ്ട്.

സജിത്തിന് വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രണ്ട് വർഷമായി സജിത്ത് കാസർകോട് ടൈൽസ് പണി ചെയ്യുകയായിരുന്നു. കൊവിഡിനെ തുടർന്ന് നാട്ടിലായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. ഇയാളുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാൾ മംഗലാപുരം ഭാഗത്തേക്ക് പോയെന്നാണ് സംശയം. സജിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കെട്ടിട നിർമ്മാണത്തിനായാണ് സജിത്ത് അടക്കമുള്ളവർ ഇവിടെയെത്തിയത്. സജിത്തിനൊപ്പം താമസിക്കുന്നവരുടെ മൊഴിയെടുക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥയുടെ പരാതിയിൽ അന്വേഷണം വേഗത്തിൽ, ഓഫീസർ കമാണ്ടറെ മാറ്റി നിർത്തിയെന്നും ഡയറക്ടർ

0
തൃശൂർ: തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ...

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ കാറ്റിന് സാധ്യത ; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
ദോഹ: നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന്...

കെഎസ്ആര്‍ടിസി ബസിനകത്ത് വെച്ച് കയറിപിടിച്ച ആളെ പോകാൻ വിടാതെ പോലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി

0
കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46...

ഒരു വര്‍ഷം ഒരു കോടി യാത്രക്കാര്‍ ; ചരിത്രം സൃഷ്ടിച്ച് കൊച്ചി വിമാനത്താവളത്തിന്റെ 25-ാം...

0
തിരുവനന്തപുരം: ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ്...