Tuesday, May 7, 2024 10:58 pm

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പാ​ര്‍ക്കിന്റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാകുന്നു ; ഡി​സം​ബ​റോ​ടെ തു​റ​ക്കും

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : ന​ഗ​ര​സ​ഭ പാ​ര്‍ക്കിന്റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി ഡി​സം​ബ​റോ​ടെ തു​റ​ക്കും. തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു ​തു​ട​ങ്ങി​യ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം മാ​റ്റി. 80 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു. തൊ​ടു​പു​ഴ​യി​ല്‍ കു​ട്ടി​ക​ള്‍ക്ക് വി​നോ​ദ​ത്തി​നും ഉ​ല്ല​സി​ക്കാ​നു​മു​ള്ള ഏ​ക സ്ഥ​ലം കൂ​ടി​യാ​ണ്​ പാ​ര്‍ക്ക്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​ണ് സാ​യാ​ഹ്ന​ങ്ങ​ള്‍ ചെ​ല​വി​ടാ​നെ​ത്തി​യി​രു​ന്ന​ത്. കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ക്ക്​ അ​ട​ഞ്ഞ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു.

പൊ​ട്ടി​ത്ത​ക​ര്‍ന്ന​തും അ​പ​ക​ട​ക​ര​മാ​യ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളി​ലു​മാ​ണ് നേ​ര​ത്തേ കു​ട്ടി​ക​ള്‍ വി​നോ​ദ​ത്തി​ലേ​ര്‍പ്പെ​ട്ടി​രു​ന്ന​ത്. സ്ലൈ​ഡ​ര്‍ ഉ​ള്‍പ്പെ​ടെ പ​ല വി​നോ​ദോ​പാ​ധി​ക​ളും തു​രുമ്പെ​ടു​ത്തു ന​ശി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം മാ​റ്റി പു​തി​യ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ഴ​ മൂ​ലം നി​ര്‍മാ​ണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വൈ​കി​യെ​ങ്കി​ലും ന​വീ​ക​ര​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കി ഡി​സം​ബ​റോ​ടെ തു​റ​ന്നു​ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന്​ ചെ​യ​ര്‍മാ​ന്‍ സ​നീ​ഷ് ജോ​ര്‍ജ് ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

പാ​ര്‍​ക്കിന്റെ മു​ഖം മാ​റും

പാ​ര്‍ക്കി​ല്‍ ത​ക​രാ​റി​ലാ​യ ക​ളി​ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും മാ​റ്റി​ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. കൂ​ടാ​തെ പു​തു​താ​യി സൈ​ക്കി​ള്‍ ട്രാ​ക്ക്, സി​ന്ത​റ്റി​ക് ട്രാ​ക്, ഓ​പ​ണ്‍ ജിം, ​ചെ​റി​യ നീ​ന്ത​ല്‍ക്കു​ളം, സ​ന്ദ​ര്‍ശ​ക​ര്‍ക്ക് പ്ര​കൃ​തി​ദ​ത്ത​മാ​യ ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ന്‍ കി​ണ​ര്‍ എ​ന്നി​വ നി​ര്‍മി​ക്കും. തൊ​ടു​പു​ഴ​യി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ര്‍ക്ക് ക​ല​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും സ്ഥാ​പി​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ക്കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ച്‌ ഇ​വി​ടെ ചെ​റി​യ കു​ട്ടി​ക​ള്‍ക്ക് ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മാ​താ​പി​താ​ക്ക​ള്‍ക്ക് ഇ​ത് വീ​ക്ഷി​ക്കാ​നാ​യി ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തി വി​ള​ക്കു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കും.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പാ​ര്‍ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി 65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക്​ രൂ​പം​ ന​ല്‍കി​യി​രു​ന്നു. കു​ട്ടി​ക​ള്‍ക്കാ​യി ടോ​യ്‌​സ് കാ​റു​ക​ളു​ള്ള ട്രാ​ഫി​ക് പാ​ര്‍ക്കും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​ന്​ മു​ന്ന​റി​യി​പ്പ്​ ബോ​ര്‍ഡു​ക​ളും വാ​ട്ട​ര്‍ സ്ലൈ​ഡി​ങ്​ സം​വി​ധാ​ന​വും ഉ​ള്‍പ്പെ​ടെ പ​ദ്ധ​തി​യാ​ണ് അ​ന്ന് വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​ല​ക്‌ട്രി​ക്ക​ല്‍ ജോ​ലി​ക​ളും പെ​യി​ന്റി​ങ്ങു​മാ​ണ്​ ഇ​നി പ്ര​ധാ​ന​മാ​യും പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. ഇ​വ ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

0
ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്....

ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

0
കൊല്ലം: കൊല്ലം നല്ലില പുലിയല പൊയ്കയിൽ കിഴങ്ങുവിള മുക്കിനടുത്ത് ഗ്ലാസ് കടയുടെ...

വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ ആൺസുഹൃത്ത് ; വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്

0
കോഴിക്കോട് : വീട്ടിൽ അതിക്രമിച്ച് കയറിയ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്....

മോദിയുടെ ശ്രദ്ധ അധികാരം നേടുന്നതില്‍ ; അതിനായി വെറുപ്പിനെ പ്രോത്സാഹിപ്പിച്ചു : സോണിയാ ഗാന്ധി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ...