കനത്ത മഴ ; ചെന്നൈ നഗരത്തിൽ റെഡ് അലർട്ട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈ നഗരത്തില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ബീച്ച്‌, എഗ്മൂര്‍, താംബരം, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സബര്‍ബന്‍ സര്‍വീസ് നിര്‍ത്തി.

രാജ്യാന്തര സര്‍വീസുകള്‍ അടക്കം 14 വിമാനവും വൈകി. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്. മൂന്ന് ജലസംഭരണികളില്‍ നിന്ന് ഉച്ചയോടെ വെള്ളം തുറന്നുവിടും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ ട്വീറ്റ് ചെയ്തു. മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭരണ ശേഷി എത്തിയതിനെ തുടര്‍ന്ന് പുഴല്‍, ചെമ്പരമ്പക്കം അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. 500 ക്യു സെക്‌സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...