Sunday, May 5, 2024 8:05 am

36 വയസ്സിലും ‘സൂപ്പർ ഫിറ്റ് ’ ആയ ശരീരം ; അറിയാം നയൻതാരയുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തില്‍ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച നയന്‍സ് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയരുകയായിരുന്നു. പൊതുവേ നായകപ്രധാനമായ തമിഴ് ചിത്രങ്ങളില്‍ പോലും തന്‍റെ അപാരമായ സ്ക്രീന്‍ സാന്നിധ്യം കൊണ്ട് നയന്‍താര ഏവരുടെയും മനം കവര്‍ന്നു. തന്‍റെ സൂപ്പര്‍ ഫിറ്റായ ശരീരവും പ്രായം തൊട്ടുതീണ്ടാത്ത അഴകളവുകളും ദക്ഷിണേന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറാന്‍ നയന്‍താരയെ സഹായിച്ചിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിലും തുടരുന്ന സിനിമയിലെ ജൈത്രയാത്രയ്ക്ക് നയന്‍താരയെ സഹായിക്കുന്ന ഘടകങ്ങളെ പരിചയപ്പെടാം.

നയന്‍താരയുടെ ഫിറ്റായ ശരീരത്തിന് നന്ദി പറയേണ്ടത് നിത്യവും ചെയ്യുന്ന തീവ്രമായ വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങള്‍ക്കാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമായി യോഗയും നയന്‍താര പിന്തുടരുന്നു. ഒരു ഫിറ്റ്നസ്, ഡയറ്റ് എക്സ്പര്‍ട്ടിന്‍റെ വിദഗ്ധ നിര്‍ദ്ദേശപ്രകാരം ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്തതാണ് താരത്തിന്‍റെ ഡയറ്റ്. പഴങ്ങളും പച്ചക്കറികളും മുട്ടയും കൊഴുപ്പ് കുറഞ്ഞ മാംസവും ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്. സംസ്കരിച്ച പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍ നയന്‍താര പൂർണമായും ഒഴിവാക്കുന്നു. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ആവശ്യത്തിന് ജലാംശം ശരീരത്തില്‍ നിലനിര്‍ത്താന്‍ നയന്‍താര ശ്രമിക്കും. വെള്ളത്തിന് പുറമേ ഇളനീര്‍, പഴച്ചാറുകള്‍, സൂപ്പുകള്‍ തുടങ്ങിയവും ആവശ്യത്തിന് കഴിക്കാറുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് മലാപ്പറമ്പ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു ; കടുത്ത ഭീതിയിൽ ജനങ്ങൾ, ജാഗ്രത മുന്നറിയിപ്പ്

0
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലാപറമ്പ് പ്രദേശം ഉൾപ്പെടുന്ന...

ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ ; 5 കിലോ കൂടി വെട്ടി

0
ന്യൂഡൽഹി : ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര...

മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന് ; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം...

0
ന്യൂഡൽഹി : മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ...

വേനൽ അവധി ; കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ

0
നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ...