യൂണിഫോമുകളില്‍ പെണ്‍കുട്ടികള്‍ക്ക് തെരഞ്ഞെടുപ്പവകാശം വേണം ; ശശിതരൂര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അംഗീകൃതമായ യൂണിഫോം ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ തങ്ങൾക്ക് സൗകര്യപ്രദമായ സ്കൂൾ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ടാവേണ്ടതുണ്ട് എന്ന് ലോക്സഭാംഗവും കോൺഗ്രസ്സ് നേതാവുമായ ശശിതരൂര്‍. ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് സ്കൂളുകൾ മാറേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയുള്ള കാമ്പയിനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകൃതമായ യൂണിഫോം ചട്ടത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ തങ്ങൾക്ക് സൗകര്യപ്രദമായ സ്കൂൾ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ടാവേണ്ടതുണ്ട്. യൂണിഫോം തെരഞ്ഞെടുക്കാനാവണം എന്ന അഭിപ്രായക്കാരനാണ് താനെന്നും ശശി തരൂർ പറഞ്ഞു.

“ഉദാഹരണത്തിന് പാവാട, ധാവണി, ചുരിദാർ, ട്രൗസേർ, എന്നിവയിൽ നിന്ന് പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗകര്യപ്രദമായവ തെരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവണം. പാവാട അവർക്ക് സൗകര്യപ്രദമല്ലെങ്കിൽ അത് ധരിക്കാൻ ഒരു പെൺകുട്ടിയെയും നിർബന്ധിക്കരുത്. അതുപോലെ തന്നെ ആൺകുട്ടികൾ സാധാരണ ധരിക്കാറുള്ള പാന്റുകൾ ധരിക്കേണ്ടതും പെൺകുട്ടികൾക്ക് ബാധ്യതയായി മാറരുത്. യൂണിഫോമിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന കൊണ്ട് തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ടാവേണ്ടതുണ്ട്” എന്ന് തരൂർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....