കൈക്കൂലിടയക്കം തടയാൻ നിർണായക നീക്കം ; വാഹന കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഉടമസ്ഥാവകാശ കൈമാറ്റം നടക്കുകയുള്ളൂ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റമെന്ന് സോഫ്റ്റ്‌വെറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി) മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിന് രാജ്യവ്യാപകമായിട്ടാണ് മാറ്റംവരുത്തിയത്.

മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ അഴിമതിക്കും ഇത് തടയിടും. ആധാർ അധിഷ്ഠിത സേവനമായി മാറ്റിയതോടെ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ എത്തിക്കേണ്ടതില്ല. പൂർണമായും ഓൺലൈൻ സേവനമായ ഫേസ്ലെസ് സംവിധാനത്തിലേക്ക് മാറി. പുതിയ സംവിധാനത്തിൽ ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കൈക്കൂലി വാങ്ങുന്നത് ഇതോടെ അവസാനിക്കും. വാഹനരേഖകളിൽ ആധാർ ബന്ധിപ്പിക്കാത്തവർ ഉടൻ അത് ചെയ്യേണ്ടിവരും. ആധാറിലും വാഹന രജിസ്ട്രേഷൻ രേഖകളിലും ഉടമയുടെ പേര് ഒരുപോലെയല്ലെങ്കിൽ ബന്ധിപ്പിക്കാൻ കഴിയില്ല.

ഇതിന് മുന്നോടിയായി ആധാറിൽ ഉള്ളതുപോലെ വാഹന രേഖകളിലെ ഉടമയുടെ പേരും മാറ്റണം. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. ആധാറിലെ മൊബൈൽ നമ്പർ പ്രവർത്തനക്ഷമല്ലാത്തവർ പുതിയ മൊബൈൽ നമ്പർ ചേർത്തശേഷം വാഹന രേഖകളുമായി കൂട്ടിയോജിപ്പിക്കണം. അതേസമയം 2018 ന് മുൻപ് സ്മാർട്ട് മൂവ് സോഫ്റ്റ്‌വെറിൽ രജിസ്ട്രർ ചെയ്ത വാഹനങ്ങൾക്ക് മൊബൈൽ ഒ.ടി.പി സംവിധാനം താത്കാലികമായി നിലനിർത്തിയിട്ടുണ്ട്. ‘വാഹനി’ൽ ഒരു സേവനമെങ്കിലും ചെയ്തുകഴിഞ്ഞാൽ പിന്നെ ആധാറിലേക്ക് മാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...