Tuesday, May 7, 2024 6:51 pm

എ.ടി.എം സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ചു പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എ.ടി.എമ്മുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ചു പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം അറസ്‌റ്റില്‍. ഉമ്മത്തര്‍പ്രദേശ്‌ കാണ്‍പൂര്‍ ഗോവിന്ദ്‌ നഗര്‍ സ്വദേശി മനോജ്‌ കുമാര്‍ (55), സൗത്ത്‌ കാണ്‍പൂര്‍ സോലാപര്‍ഹ്‌ സൗത്ത്‌ അജയ്‌ ഷങ്കര്‍ (33), കാണ്‍പൂര്‍ പാങ്കി പതര്‍സ സ്വദേശി പങ്കജ്‌ പാണ്ഡേ (25), കാണ്‍പൂര്‍ ധബോളി സ്വദേശി പവന്‍ സിങ്‌ (29) എന്നിവരെയാണു തൃശൂര്‍ ഈസ്‌റ്റ് പോലീസ്‌ പിടികൂടിയത്‌. തൃശൂര്‍ അശ്വനി ആശുപത്രിക്കു സമീപമുള്ള എസ്‌.ബി.ഐയുടെ എ.ടി.എമ്മില്‍ നടന്ന 1,50,000 രൂപയുടെ ദുരൂഹ ഇടപാടിനെക്കുറിച്ചു നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്.

വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളും എ.ടി.എം. കാര്‍ഡുകളും സംഘടിപ്പിക്കുന്ന സംഘം ആദ്യം ചെറിയ തുകകള്‍ നിക്ഷേപിക്കും. പിന്നിട്‌ എ.ടി.എമ്മില്‍നിന്നു പിന്‍വലിക്കുന്നതിനിടെ മെഷീനുകളുടെ സെന്‍സറുകളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്‌തുക്കള്‍ തിരുകിക്കയറ്റി പ്രവര്‍ത്തനരഹിതമാക്കും. പണം തട്ടിപ്പുകാര്‍ക്കു ലഭിക്കുമെങ്കിലും പിന്‍വലിക്കപ്പെട്ടതായി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തില്ല. എ.ടി.എമ്മില്‍ സാങ്കേതിക തകരാര്‍മൂലം പണം നല്‍കാന്‍ സാധിച്ചില്ലെന്നും കാട്ടും. തുടര്‍ന്നു പണം ലഭിച്ചില്ലെന്നു കാട്ടി ബാങ്കില്‍ പരാതി നല്‍കുകയാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്‌. പരാതികള്‍ ലഭിച്ചു മൂന്നു ദിവസത്തിനുള്ളില്‍ ഇടപാടുകാര്‍ക്കു പണം മടക്കി നല്‍കണമെന്നാണു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശമെന്നതിനാല്‍ കൂടുതല്‍ പരിശോധനയ്‌ക്കു മുമ്പേ  ബാങ്കുകള്‍ പണം നല്‍കും. വിവിധ അക്കൗണ്ടുകള്‍വഴി തട്ടിപ്പ്‌ ആവര്‍ത്തിക്കുന്ന സംഘത്തിന്റെ പക്കല്‍ ലക്ഷങ്ങളാണ്  എത്തുന്നത്‌.

ബാങ്കിന്റെ പരാതിയില്‍ എ.ടി.എമ്മുകളിലെയും നഗരത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്‌. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ പ്രതികളെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ചു പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍നിന്ന്‌ നൂറിലധികം എ.ടി.എം. കാര്‍ഡുകളും 35,000 രൂപയും പിടിച്ചെടുത്തു. എ.ടി.എം. കാര്‍ഡുകളുടെ യഥാര്‍ഥ അക്കൌണ്ട്‌ ഉടമകളെക്കുറിച്ച്‌ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. ഈസ്‌റ്റ് പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ലാല്‍കുമാര്‍, എസ്‌.ഐ. പ്രമോദ്‌, സീനിയര്‍ സി.പി.ഒ. ഷെല്ലാര്‍, സി.പി.ഒ. വിജയരാജ്‌, ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ സി.പി.ഒ. ഷാജഹാന്‍ എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെസ്റ്റ്‌ നൈൽ പനി ; രോഗ ബാധിതരുടെ എണ്ണം 11 ആയി

0
കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി....

പുലിയെ പേടിക്കാതെ കുട്ടികൾക്ക് എത്താനാകണം ; പൊൻമുടി യുപി സ്കൂൾ വിഷയത്തില്‍ കര്‍ശന നിലപാടുമായി...

0
തിരുവനന്തപുരം: പൊൻമുടി ഗവൺമെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ...

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ യുവതി ചികിത്സയ്ക്കായി പണപിരിവിന് ഒരുങ്ങുന്നു

0
കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന...

തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

0
പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ്...