തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായി. തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ബിജു. ബി. നെല്‍സണ്‍ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തിരുവല്ല) പതാക ഉയര്‍ത്തി. ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ലാലി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ.കെ. ശ്യാംകുമാര്‍ (ആര്‍.സി.എച്ച്. ഓഫീസര്‍), ഡോ. സി.എസ്. നന്ദിനി, പ്രൊഫ. ജോയിസ് ജിയോ (സൈക്യാട്രിസ്റ്റ് പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല), റീനാതോമസ് (പ്രിന്‍സിപ്പല്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ ഇലന്തൂര്‍), ഡോ.നിതീഷ് ഐസക് സാമുവല്‍ (സൂപ്രണ്ട്, ജില്ലാ ആശുപത്രി, കോഴഞ്ചേരി), എന്‍.സുമ, ബോബി സുധീഷ്, ദീപ ജയപ്രകാശ്, ദീപകുമാരിയമ്മ, കെ.വി ജയലക്ഷ്മി, സോന സാറാ, സണ്ണി, പി.എസ് അനിതകുമാരി, പ്രൊഫ. കെ.ആര്‍ ശ്രീദേവി. (ചിത്ര കോളജ് ഓഫ് നഴ്സിംഗ്, പന്തളം) തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെ (8) രചനാ മത്സരങ്ങള്‍, ഒന്‍പതിന് മെഡിക്കല്‍ ക്യാമ്പ്, 10ന് കലാമത്സരങ്ങള്‍, 12-ന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി...

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...