സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു ; ഏരിയാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു എന്ന് ആരോപണം. തൃത്താല ഏരിയാ സമ്മേളനത്തിലാണ് സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കറുകപുത്തൂർ, എടപ്പാൾ കേസുകൾ മുൻ നിർത്തിയാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. ഇന്നലെയായിരുന്നു ഏരിയാ സമ്മേളനം ആരംഭിച്ചത്. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ വെച്ചായിരുന്നു പ്രതിനിധികൾ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

കറുകപൂത്തൂർ പീഡനക്കേസിൽ ഒരാഴ്ചയിലേറെ വൈകിയാണ് പോലീസ് നടപടിയെടുത്തത്. നടപടിയെടുത്തതിന് ശേഷം പ്രതികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും വിമർശനമുണ്ട്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. മാത്രമല്ല എം.ബി. രാജേഷ് തൃത്താലയിൽ മത്സരിക്കാൻ വന്ന സമയത്ത് പലരും അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ എംബി രാജേഷിന് വേണ്ടി പ്രവർത്തിച്ചവവർക്കെതിരെ നടപടിയെടുക്കാനും അവരെ സമ്മേളനങ്ങളിൽ നിന്നും മാറ്റിനിർത്താനുമാണ് നേതാക്കൾ ശ്രമിച്ചതെന്നും വിമർശനമുയർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...