അഞ്ചു ജില്ലകളില്‍ കനത്ത മഴ ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ചു ജില്ലകളില്‍ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ പകല്‍ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയുടെ മലയോര മേഖലകളിലടക്കം ശക്തമായ മഴയുണ്ട്. രാത്രിയിലും വ്യാപകമായി മഴ ലഭിച്ചു. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.72 അടിയിലെത്തി. എങ്കിലും ചെറുതോണി വഴി വെള്ളം തുറന്നു വിടുന്നതില്‍ തീരുമാനം ആയിട്ടില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുകയാണ്. നിലവില്‍ 139.9 അടിയാണ് ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവായതാണ് ജലനിരപ്പ് ഉയര്‍ത്തുന്നത്.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ രാത്രി മഴയ്ക്ക് കുറവുണ്ടായി. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് തെന്മല അമ്പനാട് എസ്റ്റേറ്റിലുളളവരെയും ആര്യങ്കാവ് തേവര്‍കാട് കോളനിയിലുള്ളവരെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആര്യങ്കാവ് അച്ചന്‍കോവില്‍, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്ക് നാളെയും  മറ്റന്നാളും കളക്ടര്‍ അവധി നല്‍കി. ആര്യങ്കാവ് കേന്ദ്രീകരിച്ച് അഗ്‌നി രക്ഷാസേനയുടെ യൂണിറ്റ് സജ്ജമാക്കി. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...