Thursday, May 2, 2024 1:19 pm

കിഫ്ബിയുടേത് ആന്യൂറ്റി മാതൃക – ഓഫ് ബജറ്റ് കടമെടുപ്പല്ല ; സി.എ.ജിയ്‌ക്കെതിരെ കിഫ്ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎജി റിപ്പോർട്ടിനെതിരെ കിഫ്ബി രംഗത്ത്. ബജറ്റിന് പുറത്ത് കടമെടുപ്പിനുള്ള സംവിധാനമായി കിഫ്ബിയെ വിമർശിക്കുന്ന സിഎജി റിപ്പോർട്ട് വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കിഫ്ബി. കിഫ്ബിയും ആന്യൂറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമല്ലെന്ന് കിഫ്ബി ഫെയ്സ്ബുക്കിൽ കുറിച്ചു. കിഫ്ബി വായ്പ സർക്കാർ ബജറ്റിലും അക്കൗണ്ടിലും ഉൾക്കൊള്ളിക്കണമെന്ന സിഎജി റിപ്പോർട്ടിലെ ആവശ്യത്തിനാണ് കിഫ്ബിയുടെ ഭാഗത്തു നിന്നുള്ള മറുപടി ഉണ്ടായിരിക്കുന്നത്.

കിഫ്ബിയുടെ കാര്യത്തിൽ ഇരുപത്തഞ്ച് ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോർഡ്, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവയ്ക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാൽ ഈ തുകയും നിയമം മൂലം സർക്കാരിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേർത്താൽ കിഫ്ബി ഒരിക്കലും കടക്കെണിയിൽ ആവില്ലെന്നും കിഫ്ബി വിശദീകരണക്കുറിപ്പിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോ​ത​മം​ഗ​ലത്ത് കാണാതായ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി

0
കൊ​ച്ചി: ജോ​ലി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റപ്പെ​ട്ട​ശേ​ഷം കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി....

മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസെടുത്ത് ആറന്മുള പോലീസ്

0
പത്തനംതിട്ട : മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഭര്‍ത്താവ്...

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു ; പോലീസുകാരന്‍ മരിച്ചു

0
മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ...

കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുക്കി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

0
ആലപ്പുഴ : ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ...