Friday, May 3, 2024 11:51 am

ഭക്ഷണമെനുവില്‍ മണല്‍ മുതല്‍ കോണ്‍ക്രീറ്റുവരെ ; ശല്യമായി ആഫ്രിക്കന്‍ ഒച്ച്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങൾ. ചെടികൾ തിന്നും. മണൽ, സിമന്റ്, കോൺക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റിൽ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാർ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേർന്നുള്ള എലിക്കുളം – വാഴൂർ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാർക്ക് ഭയം. ഈ ഒച്ചിന്റെ വിസർജ്യത്തിലൂടെ മസ്തിഷ്കജ്വരം പടരുമെന്നും ആളുകൾ ഭയക്കുന്നു.

ശല്യം വർധിച്ചതിനാൽ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി.ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കൻ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. പള്ളിക്കത്തോട് കൃഷിഭവനിലെ കൃഷി ഓഫീസർ പ്രവീണും കൃഷി അസിസ്റ്റന്റുമാരായ പി.എസ് ശശികല, എസ്.ഹീര എന്നിവരും സംഘത്തിനൊപ്പം ചേർന്നു. പ്രതികൂലാവസ്ഥയിൽ, മൂന്നുവർഷം വരെ തോടിനുള്ളിൽ സമാധിയിരിക്കാൻ കഴിവുണ്ട്. അതിനാൽ ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ലിംഗ വ്യത്യാസം ഇല്ല. വർഷത്തിൽ അഞ്ചുമുതൽ ആറ് തവണ മുട്ടകൾ ഇടും. ഓരോ പ്രാവശ്യവും 800 – 900 മുട്ടകളിടും. 90 ശതമാനം മുട്ടകൾ വിരിയാറുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം രാഹുൽ മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോടുചെയ്ത നീതികേട് ; വിമർശനവുമായി ആനി രാജ

0
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍...

ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ ; 3 പേരെ കേന്ദ്രീകരിച്ച്...

0
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ...

കോന്നി ആനക്കൂട്ടിലെ ആനകളെ പേരുവാലിയിലേക്ക് പുതിയ ആന ക്യാമ്പ് തുറന്ന് മാറ്റാൻ നീക്കം

0
കോന്നി : കോന്നി ആനക്കൂട്ടിലെ ആനകളെ അടവി ഇക്കോടൂറിസം പദ്ധതിയുടെ അടുത്തുള്ള...

രോഹിത് വെമുലയുടെ ആത്മഹത്യ : കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ് ; ഹൈക്കോടതിയിൽ ഇന്ന്...

0
ബെം​ഗളൂരു: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന...