ഗോഡ്‌സെ ചരമവാര്‍ഷികം ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തില്‍, ചരമവാര്‍ഷികമായി ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. തിരുപ്പൂര്‍ നല്ലൂര്‍ പോലിസാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ.തിരുമുരുകന്‍ ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം 15 ന് നടന്ന സംഭവത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ പാര്‍ട്ടി ഓഫിസില്‍ ഇയാളുടെ നേതൃത്വത്തില്‍ ചരമവാര്‍ഷികം ആചരിക്കുകയായിരുന്നു. ഗോഡ്‌സെയുടെ ചിത്രം വച്ച്‌ പുഷ്പാര്‍ച്ചനയും നടത്തി. പത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും ഇവര്‍ വിളിച്ചതായി പോലിസ് പറയുന്നു. സെഷന്‍ 153, 505(1)(b), 505(1)(c), 505(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...