സിംഗപ്പൂർ – ഇന്ത്യ വിമാന സർവീസ് 29 മുതൽ വീണ്ടും

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ : യാത്രാവിമാന സർവീസ് പുനരാരംഭിക്കാൻ സിംഗപ്പൂരും ഇന്ത്യയും തമ്മിൽ ധാരണ. ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 6 ഫ്ലൈറ്റുകൾ വിടിഎൽ (വാക്സിനേറ്റഡ് ട്രാവൽ ലെയിൻ) പ്രകാരം ഈ 29 നു തുടങ്ങും. വിടിഎൽ ഇതര ഫ്ലൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിലെ യാത്രക്കാർ നിലവിലുള്ള കോവി‍ഡ് ആരോഗ്യ ചട്ടങ്ങൾ പാലിക്കണം.

വാക്സിനേറ്റഡ് ട്രാവൽ പാസിനായി (വിടിപി) വിടിഎൽ യാത്രക്കാർക്ക് ഇന്നു മുതൽ അപേക്ഷിക്കാം. 29 നും 2022 ജനുവരി 21നുമിടയിൽ സിംഗപ്പൂരിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്. ഡിസംബർ ഒന്നിനു ശേഷം വരുന്നവർ ബുധനാഴ്ച മുതൽ അപേക്ഷിച്ചാൽ മതിയാകും. പാസ് കിട്ടാൻ പാസ്പോർട്ടും വാക്സിനേഷന്റെ ഡിജിറ്റൽ തെളിവുമാണ് ഹാജരാക്കേണ്ടത്. സിംഗപ്പൂരിൽ എത്തിയശേഷം നടത്തുന്ന കോവിഡ് പിസിആർ ടെസ്റ്റിന്റെ റിസൽറ്റ് വരുന്നതുവരെ സ്വയം ഐസലേഷനിൽ കഴിയുന്ന താമസസ്ഥലത്തിന്റെ വിലാസവും അറിഞ്ഞിരിക്കണം. വീസ വേണ്ടവർ പാസ് കിട്ടിയശേഷം അതിനായി പ്രത്യേകം അപേക്ഷ നൽകണം. കോവിഡ് അനുബന്ധ ചികിത്സകൾക്കായി ഇവർ 30,000 സിംഗപ്പൂർ ഡോളറിന്റെയെങ്കിലും ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...