Saturday, January 11, 2025 5:18 am

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; അപകടം മലമ്പുഴ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴയ്ക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ കാറിന് തീപ്പിടിച്ചത്.

കാറിന് പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിന്‍റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. ചുറ്റുമുണ്ടായിരുന്നവർ സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. വാഹനത്തിൽ വിജയകുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വർണം എന്നിവരാണ് ഉണ്ടായിരുന്നത്.

വാഹനത്തിന്‍റെ ഡിസൈനുകളിലെ പാളിച്ച, കൃത്യമായി മെയിന്‍റനന്‍സ് നടക്കാതിരിക്കുക, ബാറ്ററികളിലുണ്ടാവുന്ന തകരാറ്, കണ്‍വേര്‍ട്ടറുകള്‍ അമിതമായി ചൂട് പിടിക്കുക, എന്‍ജിന്‍ ചൂടാവുക, എന്‍ജിനിലുള്ള ഫ്ളൂയിഡുകള്‍ ലീക്ക് ചെയ്യുക, ഇലക്ട്രിക്ക് സിസ്റ്റത്തിലുണ്ടാവുന്ന തകരാറ്, ഫ്യൂവല്‍ സിസ്റ്റത്തിലുണ്ടാവുന്ന തകരാറ് എന്നിവയെല്ലാം കാറിന് തീപിടിക്കാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായി ഇടവേളകളില്‍ കാറിന്‍റെ അറ്റകുറ്റ പണികള്‍ നടക്കാതെ പോവുന്നത് കാറിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കുക പതിവാണ്.

ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ ശുദ്ധതയും ഒരു ഘടകമാണ്. ഇന്ധനവില ഉയര്‍ന്നതിന് പിന്നാലെ ബസുകള്‍ ഇന്ധനം കലര്‍ത്തി ഉപയോഗിക്കുന്നത് എംവിഡി പരിശോധന നടന്നിരുന്നു. മൈലേജ് ലഭിക്കാന്‍ വേണ്ടിയുള്ള ഇത്തരം പരീക്ഷണങ്ങള്‍ സമീപഭാവിയില്‍ തന്നെ വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മറ്റുവസ്തുക്കള്‍ കലര്‍ന്ന ഇന്ധന എന്‍ജിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ദോഷമാകാറുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്നും യു ഡി എഫ്...

0
പാലക്കാട് :  എൽ ഡി എഫിൽ നിന്നും കല്ലടിക്കോട് തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത്...

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

0
കൊല്ലം : പൂയപ്പള്ളിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ...

മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം...