Saturday, January 11, 2025 7:20 am

96% പേർക്ക് പ്രകൃതി വാതകം ലഭ്യമാക്കും ; കേന്ദ്രമന്ത്രി പുരി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇന്ത്യയിൽ പൈപ്പ് ലൈൻ വഴി നേരിട്ടുള്ള പ്രകൃതി വാതകവിതരണം (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ) 11 –ാം ഘട്ടം കഴിയുമ്പോൾ ജനസംഖ്യയുടെ 96% പേർക്കും പാചകവാതകം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്ത്യയിൽ 86% പ്രദേശത്തും വിതരണം പൂർത്തിയാകുമെന്നും വ്യക്തമാക്കി. 2030ൽ പ്രകൃതി വാതക ഉൽപാദനം 15% ആക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 7.6% മാത്രമാണിത്. സിജിഡി പദ്ധതിയിൽ 1.2 ലക്ഷം കോടിയുടെ നിക്ഷേപ സാധ്യതയാണുള്ളത്. ഊർജ മേഖലയിൽ രാജ്യത്തിന് ഉണ്ടാകുന്ന മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ മന്ത്രി ക്ഷണിച്ചു. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് സഹകരിക്കാനുള്ള അവസരമാണിതെന്നും മന്ത്രി വ്യക്തമാക്കി.

എണ്ണ പ്രകൃതി വാതക വകുപ്പിന്റെ റോഡ് ഷോയുടെ ഭാഗമായി ദുബായ് എക്സ്പോയിലെ ഇന്ത്യ പവിലിയനിൽ നടന്ന നിക്ഷേപകരുടെ സമ്മേളത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. മലിനീകരണമുണ്ടാക്കുന്ന പരമ്പരാഗത എണ്ണവാതകങ്ങളെ (എൽപിജി) അപേക്ഷിച്ച് പ്രകൃതി വാതകങ്ങളാണ് (എൽഎൻജി) മെച്ചമെന്ന് തെളിയിക്കുന്നതാണ് ഈ മേഖലയുടെ വളർച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൻ വ്യവസായ സാധ്യതകളാണ് ഇന്ത്യയുടെ എണ്ണ – പ്രകൃതിവാതക മേഖലയിലുള്ളതെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പ് സെക്രട്ടറി തരുൺ കപൂറും ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇപ്പോൾ ഈ രംഗത്ത് നിർണായക പങ്ക് വഹിക്കുന്നത്. എന്നാൽ കൂടുതൽ സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പല സ്വകാര്യ കമ്പനികളും നിക്ഷേപം നടത്തിയെങ്കിലും വൻ സാധ്യത ഉള്ളതിനാൽ കൂടുതൽ കമ്പനികൾക്ക് ഇനിയും അവസരമുണ്ട്. 19 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ഉൾപ്പെടുന്ന 65 ശതമാനം പ്രദേശത്തേക്കാണ് പുതിയതായി സിജിഡി പദ്ധതി വ്യാപിപ്പിക്കുന്നത്. ജനസംഖ്യയുടെ 25% പേർ പുതിയ ഗുണഭോക്താക്കളാകും. 2070ൽ മലിനീകരണം നെറ്റ് സീറോ ആക്കുന്നതിനുള്ള പദ്ധതിയിൽ പ്രകൃതി വാതകത്തിന് നിർണായക പങ്കുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയുടെ 62% മേഖലയിലും ഗെയിൽ ആണ് പ്രകൃതി വാതകം ഇപ്പോൾ എത്തിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവനും പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. ഐഒസി ചെയർമാൻ മാധവ് വൈദ്യ, ഗെയിൽ ചെയർമാനും എംഡിയുമായ മനോജ് ജയിൻ തുടങ്ങിയവരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം ആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

0
തിരുവനന്തപുരം : എം ആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ...

മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ

0
തിരുവനന്തപുരം : മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

0
കു​വൈ​ത്ത് സി​റ്റി : ദ​മാ​സ്‌​ക​സ് സ്ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക്...

ഇ​സ്രാ​യേ​ൽ പു​റ​ത്തു​വി​ട്ട വി​വാ​ദ ഭൂ​പ​ട​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്ത്

0
കു​വൈ​ത്ത് സി​റ്റി : വി​വി​ധ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ പു​റ​ത്തു​വി​ട്ട...