Friday, May 3, 2024 3:29 pm

സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികൾക്ക്‌ താലിബാന്റെ വിലക്ക്‌

For full experience, Download our mobile application:
Get it on Google Play

കാബൂൾ : സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തി വെക്കാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടെലിവിഷൻ ചാനലുകൾക്ക്‌ നിർദേശം നൽകി. ഞാറാഴ്‌ചയാണ്‌ താലിബാൻ സർക്കാരിന്‌ കീഴിലെ സദാചാര മന്ത്രാലയം മാധ്യമങ്ങൾക്ക്‌ ഈ നിർദേശം നൽകിയത്‌. ടെലിവിഷൻ വാർത്താ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ നിർബന്ധമായും ഹിജാബ്‌ ധരിക്കണമെന്നും നിർദേശമുണ്ട്‌.

നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്‌ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാർ നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വ‌സ്‌ത്രം ധരിച്ച്‌ മാത്രമേ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികൾ അവതരിപ്പിക്കാൻ പാടുള്ളു. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ല.

ഇസ്‌ലാമിന്റെയോ അഫ്‌ഗാനിസ്ഥാന്റെയോ മൂല്യങ്ങൾക്ക്‌ നിരക്കാത്തതോ മുഹമ്മദ്‌ നബിയോ മറ്റ്‌ ആദരണീയ വ്യക്തിത്വങ്ങൾ കഥാപത്രങ്ങളോ ആകുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്‌. ഇതൊരു നിയമമല്ല, മതപരമായ നിർദേശങ്ങളാണെന്ന്‌ മന്ത്രാലയ വക്താവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ആഗസ്റ്റിൽ താലിബാൻ അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ സ്‌ത്രീകൾക്ക്‌ വസ്‌ത്രധാരണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്‌ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനു പകരം നന്മയുടെയും തിന്മയുടെയും മന്ത്രാലയവും സ്ഥാപിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാൻസ്ഫോർമറിന്‍റെ സംരക്ഷണ വേലിയിലും അനുബന്ധ പോസ്റ്റിലും വള്ളിച്ചെടികൾ പടര്‍ന്നു നില്‍ക്കുന്നു ; കുലുക്കമില്ലാതെ അധികൃതര്‍

0
ഒലവക്കോട് : റെയിൽവേ സ്റ്റേഷനിലേക്കുള്ള പഴയ റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സംരക്ഷണ...

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ....

അരിമ്പാറ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

0
ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം....

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...