Wednesday, May 1, 2024 3:09 am

വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വക സംരക്ഷണ ഭിത്തി ; സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

വയനാട് : വ്യവസായ പ്രമുഖന്റെ വീടിന് പെതുമരാമത്ത് വകുപ്പ് ഭിത്തി നിര്‍മ്മിച്ച്‌ കൊടുക്കുന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വൈകീട്ടോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് എന്‍ജിനീയര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. വയനാട് ലക്കിടിയില്‍ ദേശീയ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം ചെലവാക്കി മതില്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇത് വിവാദമായതോടെയാണ് മന്ത്രി ഇടപെട്ടത്.

ജില്ലയിലെ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലാണ് ഇത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം. ഒറ്റ നോട്ടത്തില്‍ ദേശീയ പാതയിലെ മണ്ണിടിച്ചില്‍ തടയാനായി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണമാണെന്ന് കരുതാം. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും, ഇവിടെ നിന്ന മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്.

കോയന്‍കോ ഗ്രൂപ്പിന്റെ വസ്തുവിന് മുന്നിലുള്ള ഭാഗത്ത് നിന്നും 50 ലോഡിലേറെ മണ്ണ് ഇടിച്ച്‌ ലോറികളില്‍ കടത്തിക്കൊണ്ടുപോയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെ നടന്ന ഈ സംഭവത്തിനെതിരെ അന്നത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ വിചാരണ തുടരുമ്പോഴാണ് അര കോടി രൂപ ചിലവഴിച്ച്‌ പൊതുമാരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ മണ്ണിടിച്ചില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച്‌ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണ് വ്യവസായികളുടെ പുരയിടത്തില്‍ തന്നെയാണ് തള്ളുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...