പ്രവാസിയായ ഭര്‍ത്താവില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി കടന്നു ; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അന്തിക്കാട് : കുട്ടികളെ ഉപേക്ഷിച്ചു പോയ യുവതിയെയും സുഹൃത്തായ ഗുണ്ടാ നേതാവിനെയും അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വർണവും പണവുമായാണ് പ്രവാസിയുടെ ഭാര്യയായ യുവതി കടന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയായ ആലപ്പുഴ മായിത്തറ അരുണും (ഡോൺ അരുൺ -33) പഴുവിൽ സ്വദേശിനിയായ യുവതിയുമാണ് അറസ്റ്റിലായത്.

അരുണിനെതിരെ പാലക്കാട് ,ആലപ്പുഴ, ചേർത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളിൽ കേസുകളുണ്ട്. ഭർത്താവിൽ നിന്ന് മൂന്ന് ലക്ഷം രൂപയും ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വർണവും ഇരുവരും ചേർന്ന് കൈക്കലാക്കിയിരുന്നു. അന്തിക്കാട് എസ്.ഐ. കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ.മാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ. രാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...