Sunday, May 19, 2024 8:19 am

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി ; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് 141.40 അടിയായ സാഹചര്യത്തിലാണ് സ്പില്‍വെയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തിങ്കളാഴ്ച സ്പില്‍വെ ഷട്ടര്‍ തമിഴ്‌നാട് അടച്ചിരുന്നു.

കഴിഞ്ഞദിവസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നേരത്തെയുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നവംബര്‍ 30 മുതല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് നേരത്തെ ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് ഇല്ലാത്തതിനാല്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. റൂള്‍ കര്‍വ് പുനപ്പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇനി കേസ് പരിഗണനയ്ക്കു വരുമ്പോള്‍ സംസ്ഥാനം ഉന്നയിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനില്‍ തീ ; യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനം ;...

0
ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ...

മേയർ – KSRTC ഡ്രൈവർ തർക്കം ; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ...

കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഒളിവിൽ തന്നെ, വട്ടം ചുറ്റി...

0
കാസർകോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ...

യു​വാ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍...