സഞ്ജിത്ത് വധം ; വെട്ടിയ സ്ഥലവും നീക്കങ്ങളും പോലീസിനോട് വിവരിച്ച് പ്രതി – തെളിവെപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖംമൂടി ധരിച്ചായിരുന്നു പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. അവിടെ വെച്ചാണ് ആദ്യം വെട്ടിയതെന്ന് പ്രതി പോലീസിന് ചൂണ്ടിക്കാട്ടി നൽകി. പിന്നീട് എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പോലീസിനോട് വിവരിച്ചു. കാറിന്റെ പുറകിലേക്കാണോ വശത്തേക്കാണോ വലിച്ച് മാറ്റിയതെന്നതടക്കം പോലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായി തന്നെ പ്രതി ഉത്തരം നൽകി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേർ മാരുതി 800 കാറിൽ രക്ഷപ്പെട്ടു. കുഴൽമന്ദം വരെ ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വർക്ക്ഷോപ്പിൽ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് കുഴൽമന്ദത്ത് നിന്ന് പ്രതികൾ പലവഴിക്ക് നീങ്ങുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. ഇതിനിടയിൽ കണ്ണന്നൂർ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നൽകി. ആയുധം ഉപേക്ഷിച്ച കണ്ണന്നൂർ സർവീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

നാല് പേർകൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ എത്രപേർ കൃത്യത്തിൽ പങ്കെടുത്തുവെന്നതും വ്യക്തമല്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃത്യത്തിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുകയുണ്ടായി. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് പോലീസ് നീക്കം. അറസ്റ്റിലായ ആളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...