Friday, May 10, 2024 10:10 am

വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നേമം: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി നേമം പോലീസിന്റെ പിടിയിലായി. കാരയ്ക്കാമണ്ഡപം കടത്തറ വിളാകത്ത് ചാനല്‍ക്കര വീട്ടില്‍ കറുപ്പായി സുധീര്‍ എന്ന് വിളിക്കുന്ന സുധീര്‍ (41) ആണ് പിടിയിലായത്. ഒക്ടോബര്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ഊക്കോട് സ്വദേശി കൃഷ്ണനുണ്ണിയുടെ വീട് കുത്തിത്തുറന്ന് എല്‍.ഇ.ഡി ടി.വി ഡി.വി.ഡി പ്ലെയര്‍ തുടങ്ങിയ ഉപകരണങ്ങളും 1,000 രൂപയോളം വരുന്ന നാണയത്തുട്ടുകളുമാണ് ഇയാള്‍ കവര്‍ന്നത്.

അന്വേഷണം നടന്നു വരുന്നതിനിടെ ബാലരാമപുരം പോലീസ് ഒരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഊക്കോട് നടന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മോഷണ വസ്തുക്കള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബാലരാമപുരം, മാരായമുട്ടം സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ പ്രതിക്കെതിരേയുണ്ട്. സി.ഐ രഗീഷ് കുമാര്‍, എസ്.ഐ പ്രസാദ്, എ.എസ്.ഐ പത്മകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പ് ; റിട്ടയാർഡ് എഞ്ചിനീയർക്ക് നഷ്ടമായത് 1.6 കോടി രൂപ

0
ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിന് ഇരയായി റിട്ട. എഞ്ചിനീയർ. മംഗളൂരുവിലാണ് സംഭവം. കേന്ദ്ര...

കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ ; ‘തമിഴ് പുതൽവൻ’ പദ്ധതി അടുത്തമാസം...

0
ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം...

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം ; അപേക്ഷകർ വരാതിരുന്നതോടെ ടെസ്റ്റുകൾ നടന്നില്ല

0
തിരുവനന്തപുരം : പോലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി...

‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല’ ; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമർശം ; മറുപടിയുമായി...

0
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ...