രാഷ്ട്രപതിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ രണ്ടാം പ്രതി ഉമ്മര്‍ കുട്ടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : രാഷ്ട്രപതിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ രണ്ടാം പ്രതി ഉമ്മര്‍ കുട്ടി അറസ്റ്റില്‍. സംഭവം പിടിക്കപ്പെട്ടതിന് ശേഷം ഒളിവില്‍ പോയ ഉമ്മറിനായി പോലീസ് ഊര്‍ജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. പയ്യാമ്പലം സ്വദേശിയാണ് പി.പി ഉമ്മര്‍ കുട്ടി.

അതേസമയം ഉമ്മറിന്റെ സഹോദരന്‍ അഷ്‌റഫിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനായി തയ്യാറാക്കിയ പോര്‍ട്ടലില്‍ രാഷ്ട്രപതിയ്ക്കുള്ള പരാതിയ്ക്കൊപ്പം അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്ത് കയറ്റിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഇളവു ചെയ്തുവെന്ന രേഖയാണ് പ്രതികള്‍ ചേര്‍ന്ന് വ്യാജമായി നിര്‍മ്മിച്ചത്. ഫോര്‍ട്ട് റോഡിലെ ഉമ്മറുകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ചട്ടം ലംഘിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ നഗരസഭ ഉത്തരവിട്ടിരുന്നു.

ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ പേരില്‍ വ്യാജ രേഖ നിര്‍മ്മിച്ചത്. കെട്ടിടം പൊളിക്കാന്‍ എത്തിയ മുനിസിപ്പല്‍ സെക്രട്ടറിയ്ക്ക് ഇത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് മുനിസിപ്പല്‍ സെക്രട്ടറി പോലീസിന് കൈമാറി. ഇതില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....