പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം പതിവാക്കിയ തമിഴ് യുവതിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിനു കൈമാറി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശി മഞ്ജുള (35) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് പത്തനംതിട്ട – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരിയായിരുന്ന അടൂർ പറക്കോട് അർഷഹൗസിൽ സുധീനയുടെ മൂന്നരപ്പവന്റെ മാലയാണ് മഞ്ജുള മോഷ്ടിക്കാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംക്‌ഷനിലെ ബസ് സ്‌റ്റോപ്പിൽ ഇറങ്ങുന്നതിനിടെ സുധീനയുടെ മാല പൊട്ടിച്ചു എടുക്കാനായിരുന്നു ശ്രമം.

മാല പൊട്ടിക്കുന്നത് മനസ്സിലാക്കിയതോടെ സുധീന മാലയിൽ പെട്ടെന്ന് പിടിച്ചതിനാൽ മാലപൊട്ടി അവരുടെ കയ്യിൽത്തന്നെ വീണു. മഞ്ജുളയാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് ബസിലുള്ളവർക്ക് മനസിലായതോടെ ഇവർ ബസിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് മഞ്ജുളയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ചവറ പോലീസ് എത്തി ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ മറ്റു രണ്ട് ബസ് യാത്രികരുടെ മാലകൾ കവർന്നതും ഇവരാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതേ റൂട്ടിൽ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞമാസം ശാസ്‌താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവന്റെ മാല, ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരുപവന്റെ മാല എന്നിവയാണ് മഞ്ജുള കവർന്നത്.

29ന് രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിയ ലില്ലിക്കുട്ടി നീണ്ടകര ജംക്ഷനിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മഞ്ജുള സഹായിയായി ഒപ്പം കൂടി മാലയുമായി കടന്നുകളയുകയായിരുന്നു. നേരത്തെ സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് മഞ്ജുളയെന്ന് പോലീസ് പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ തിരക്ക് കെഎസ്ആർടിസി ബസുകളിൽ കൂടിയതോടെ സൗജന്യ യാത്ര ചെയ്‌ത്‌ മാല കവരുന്ന തമിഴ് യുവതികൾ സജീവമായിട്ടുണ്ടെന്ന് തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുന്നവർ ആഭരണങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കണമെന്ന് ചവറ പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...