ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇതോടെ എണ്ണ വിലയിൽ സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാൻകാരുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്.’–സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്ക് ഇറാൻ–ഒമാൻ ചർച്ച തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘയി പറഞ്ഞു. ഒമാനുമായി ധാരണയായാൽ ഹോർമുസ് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവയ്ക്കുന്ന ഒമാൻ പദ്ധതി നേരത്തേ ഇറാൻ തള്ളിയിരുന്നു.

പശ്ചിമേഷ്യയിലെ സമാധാനത്തിനായി മധ്യസ്ഥരായ ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ചർച്ചയ്ക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാൻ ഇസ്‌ലാമാബാദിലേക്കു ക്ഷണിച്ചു. ഇറാന്റെ അതിർത്തികൾ സംരക്ഷിക്കണമെന്നല്ലാതെ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...