വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നേമം: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി നേമം പോലീസിന്റെ പിടിയിലായി. കാരയ്ക്കാമണ്ഡപം കടത്തറ വിളാകത്ത് ചാനല്‍ക്കര വീട്ടില്‍ കറുപ്പായി സുധീര്‍ എന്ന് വിളിക്കുന്ന സുധീര്‍ (41) ആണ് പിടിയിലായത്. ഒക്ടോബര്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ഊക്കോട് സ്വദേശി കൃഷ്ണനുണ്ണിയുടെ വീട് കുത്തിത്തുറന്ന് എല്‍.ഇ.ഡി ടി.വി ഡി.വി.ഡി പ്ലെയര്‍ തുടങ്ങിയ ഉപകരണങ്ങളും 1,000 രൂപയോളം വരുന്ന നാണയത്തുട്ടുകളുമാണ് ഇയാള്‍ കവര്‍ന്നത്.

അന്വേഷണം നടന്നു വരുന്നതിനിടെ ബാലരാമപുരം പോലീസ് ഒരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഊക്കോട് നടന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മോഷണ വസ്തുക്കള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബാലരാമപുരം, മാരായമുട്ടം സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ പ്രതിക്കെതിരേയുണ്ട്. സി.ഐ രഗീഷ് കുമാര്‍, എസ്.ഐ പ്രസാദ്, എ.എസ്.ഐ പത്മകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....