Wednesday, May 15, 2024 6:29 am

മോൻസൻ കേസ് എങ്ങനെ തീർക്കണമെന്ന് ആജ്ഞാപിക്കരുത് : കോടതി

For full experience, Download our mobile application:
Get it on Google Play

 കൊച്ചി : മോൻസൻ കേസിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലം കോടതിയെ അപഹസിക്കുന്നതാണെന്നും കേസ് എങ്ങനെ തീർപ്പാക്കണമെന്നു കോടതിയോട് ആജ്ഞാപിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി. മോൻസനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി.അജിത്ത് നൽകിയ ഹർജി തീർപ്പാക്കണമെന്ന സർക്കാരിന്റെ ഉപഹർജി കോടതി തള്ളി.

കണ്ണും കാതും മൂടിക്കെട്ടി കോടതി മിണ്ടാതെ ഇരിക്കണമെന്നാണോ പറയുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പോലീസിന്റെ ഭാഗത്തു നിന്ന് ഉപദ്രവം ഉണ്ടാവില്ലെന്നും നോട്ടീസ് നൽകാതെ നടപടിയെടുക്കില്ലെന്നും അറിയിച്ചതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കണമെന്നായിരുന്നു ഉപഹർജി. അതിനൊപ്പം എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സത്യവാങ്മൂലമാണ് കോടതിയെ ചൊടിപ്പിച്ചത്. ഹർജി തീർപ്പാക്കാനുള്ള ഉപഹർജി എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു.

‘കക്ഷികളുടെ വാദം പൂർത്തിയാകാതെ കേസ് തീർപ്പാക്കാനാകുമോ, ഇഡിക്കു പറയാനുള്ളത് കേൾക്കണ്ടേ’ എന്നു കോടതി ചോദിച്ചു. സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം കോടതിയെ തടസ്സപ്പെടുത്തുകയല്ല വേണ്ടത്. നീതിനിർവഹണത്തിൽ ഇടപ്പെട്ടു കോടതിയെ പേടിപ്പിക്കാനാണു നോക്കുന്നത്. ഈ ഉപഹർജി നൽകിയതിനു പിഴ ചുമത്തേണ്ടതാണെങ്കിലും അതിനു മുതിരുന്നില്ലെന്നു കോടതി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജ​നാ​ധി​പ​ത്യ, മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് സ​ർ​ക്കാ​ർ പി​ൻ​തു​ട​രു​ന്ന​ത് ; വി. ​ശി​വ​ൻ​കു​ട്ടി

0
തി​രു​വ​ന​ന്ത​പു​രം: കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പാ​ഠ്യ​പ​ദ്ധ​തി സൃ​ഷ്ടി​ച്ച് ജ്ഞാ​ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ്...

മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് ‘കള്ളക്കടൽ’ ഭീഷണിയും

0
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നതിനൊപ്പം ഇന്ന് കള്ളക്കടൽ ഭീഷണിയും. കള്ളക്കടൽ...

കരുണാസായി പുരസ്‌കാരം സലിൻ മാങ്കുഴിക്ക്

0
തിരുവനന്തപുരം: പത്തൊമ്പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ്...

ഡ്രൈവിംഗ് സ്കൂൾ സമരം തീർക്കാൻ ഇന്ന് ചർച്ച

0
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ്...